1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2016

സ്വന്തം ലേഖകന്‍: തായ്‌വാന് ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ്.
ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാര്‍ട്ടി (ഡി.പി.പി)നേതാവ് സായ് ഇങ് വെന്‍ ആണ് രാജ്യത്തിന്റെ പ്രസിഡന്റാകുന്ന ആദ്യ വനിതയെന്ന ബഹുമതി കരസ്ഥമാക്കിയത്. ശക്തമായ ഭരണകൂടവിരുദ്ധ വികാരം നിലനിന്നിരുന്ന തെരഞ്ഞെടുപ്പില്‍ ചൈനയില്‍ നിന്ന് വേര്‍പെട്ട് സ്വയംഭരണം വേണമെന്ന നിലപാടുള്ള ഡി.പി.പി വ്യക്തമായ ഭൂരിപക്ഷം നേടി.

അതേസമയം, രാജ്യത്തിന്റെ അഭിവൃദ്ധിക്കായി ചൈനയുമായി നിലവിലുള്ള ബന്ധം തുടരുമെന്ന് സായ് ഇങ് വെന്‍ പ്രഖ്യാപിച്ചു. രാജ്യത്ത് സമാധാനം പുന$സ്ഥാപിക്കാന്‍ പിന്തുണച്ചതില്‍ യു.എസിനും ജപ്പാനും അവര്‍ നന്ദിപറഞ്ഞു. തായ് വാനില്‍ പുതുയുഗം കുറിക്കാന്‍ മറ്റുപാര്‍ട്ടികള്‍ സഹകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പ്രഫസറായിരുന്നു 59കാരിയായ ഇങ്വെന്‍. 2008ലാണ് ഇവര്‍ ഡി.പി.പി ചെയര്‍പേഴ്‌സനായി തെരഞ്ഞെടുക്കപ്പെട്ടത്.

എതിരാളി കുമിങ്താങ് പാര്‍ട്ടി സ്ഥാനാര്‍ഥി എറിക് ചു പരാജയം സമ്മതിച്ചു. സായ് ഇങ് വെന്‍ 58.1 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ എതിരാളിക്ക് 32.5 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ഒരുകാലത്ത് ചൈനയുടെ നിയന്ത്രണത്തിലായിരുന്ന തായ്വാന്‍. സൈന്യത്തിന്റെ സഹായത്തോടെ തായ്വാന്‍ പിടിച്ചെടുക്കുമെന്നും ചൈന ഭീഷണി ഉയര്‍ത്തിയിരുന്നു.

2008ല്‍ കുമിങ്താങ് പാര്‍ട്ടി അധികാരത്തിലേറിയ ശേഷമാണ് തായ്വാന്‍ചൈന ബന്ധത്തില്‍ പുരോഗതിയുണ്ടായത്. പ്രസിഡന്റായിരുന്ന മാ യിങ് ജൂ നവംബറില്‍ സിംഗപ്പൂരില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തെരഞ്ഞെടുപ്പിനെക്കുറിച്ച് ധാരണയായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.