സ്വന്തം ലേഖകന്‍: ടാജ്മഹല് ട്വിറ്ററില്‍ അക്കൗണ്ട് തുറന്നു, പിന്തുടരാന് ഫോളോവേഴ്സിന്റെ തിക്കും തിരക്കും. ”ലോകത്ത് രണ്ടുതരം ആളുകളുണ്ട്: എന്നെ നേരിട്ടു കണ്ടിട്ടു ഫോളോ ചെയ്യുന്നവരും ഇതുവരെ കണ്ടിട്ടില്ലെങ്കിലും ഇവിടെ എന്നെ ഫോളോ ചെയ്യുന്നവരും!” എന്നായിരിക്കു ടാജിന്റെ ആദ്യ ട്വീറ്റ്. ലോകത്താദ്യമായി ട്വിറ്ററില്‍ അക്കൗണ്ട് തുറന്ന ചരിത്രസ്മാരകമെന്ന ബഹുമതിയും ഇതോടെ ടാജിന് സ്വന്തമായി.
അക്കൗണ്ട് തുറന്ന് ഒരുമണിക്കൂറിനകം 2000 പേരാണു ട്വിറ്ററില്‍ താജ്മഹലിനെ പിന്തുടര്ന്നത്. @ടാജ്മഹല് എന്ന ട്വിറ്റര്‍ അക്കൗണ്ട് സന്ദര്‍ശിക്കുന്നവര്‍ക്ക് സ്വന്തം ചിത്രം #മൈടാജ്മെമ്മറി എന്ന് ഹാഷ്ടാഗ് ചെയ്ത് ഷെയര്‍ ചെയ്യാം. യുപി മുഖ്യമന്ത്രി അഖിലേഷ് യാദവാണ് ഇന്നലെ താജ്മഹലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് തുറന്നത്.
ഉദ്ഘാടനം താജ്മഹലില്‍ വച്ചുതന്നെ നടത്താനായിരുന്നു ആലോചനയെങ്കിലും പുരാവസ്തുവകുപ്പ് എതിര്‍ത്തതുമൂലം ചടങ്ങ് മുഖ്യമന്ത്രിയുടെ വസതിയിലേക്കു മാറ്റി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല