സ്വന്തം ലേഖകന്‍: താജ്മഹല്‍ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നിയമ നടപടിക്ക് ഒരുങ്ങുന്നു. ആറ് അഭിഭാഷകരാണ് ഈ ആവശ്യം ഉന്നയിച്ച് ആഗ്ര കോടതിയെ സമീപിക്കാന്‍ തയ്യാറാകുന്നത്.
നിലവില്‍ പുരവസ്തു വകുപ്പ് കൈവശം വച്ചിരിക്കുന്ന താജ്മഹലിന്റെ യഥാര്‍ഥ ഉടമ ആഗ്രേശ്വര്‍ മഹാദേവനാണെന്ന് ഹര്‍ജിയില്‍ പറയുന്നു. താജ്മഹലില്‍ സ്ഥാപിച്ചിട്ടുള്ള ശവക്കല്ലറകള്‍ എല്ലാം നീക്കം ചെയ്യണമെന്നും കെട്ടിടത്തില്‍ മുസ്ലീങ്ങളെ ആരാധന നടത്താന്‍ അനുവദിക്കരുത് എന്നുമാണ് ആര്‍എസ്എസിന്റെ വാദം.
താജ്മഹലില്‍ ഹിന്ദുക്കള്‍ക്ക് ശിവ പൂജ നടത്താന്‍ അധികാരം നേടുകയെന്നതാണ് ആര്‍എസ്എസ് പദ്ധതി. അഗ്രേശ്വര്‍ മഹാദേവന്റെ ഇരിപ്പിടമായതിനാല്‍ താജ്മഹല്‍ ശവപ്പറമ്പ് ആക്കാനാകില്ല. പരബ്രഹ്മം കുടികൊള്ളിന്ന പരിപാവനമായ സ്ഥലം പൂജകള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന് ആര്‍എസ്എസ് തുറന്നടിച്ചു.
നേരത്തെ ഇതേ വാദവുമായി ശങ്കരാചാര്യന്‍ സ്വാമി സ്വരൂപാനന്ദ സരസ്വതി രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് തങ്ങളുടെ ഹിന്ദുത്വവല്‍ക്കരണ നടപടികളുമായി ശക്തമായി മുന്നോട്ടു പോകുന്നതിന്റെ സൂചനയാണ് താജ്മഹലിനു മേല്‍ ഉയര്‍ന്നിരിക്കുന്ന അവകാശ വാദം. രാജ്യത്തെ മുസ്ലീം സമിദായ പ്രതിനിധികള്‍ ഈ വാദത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല