സ്വന്തം ലേഖകന്‍: മലയാളി നഴ്‌സുമാരുടെ പ്രവാസ ജീവിതത്തിന്റെ പൊള്ളുന്ന അനുഭവങ്ങളുമായി ടേക്ക് ഓഫ് വരുന്നു, കിടിലന്‍ ട്രെയിലര്‍ കാണാം. മികച്ച അഭിനയ പ്രകടനങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളുമായി പ്രശസ്ത ചിത്രസംയോജകന്‍ മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ടേക്ക് ഓഫിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. 2014ലില്‍ ഇറാഖിലെ വിമതരുടെ കയ്യിലകപ്പെട്ട ആശുപത്രിയില്‍ കുടുങ്ങിപ്പോയ നേഴ്‌സുമാരെ രക്ഷിക്കുവാന്‍ അധിതൃതര്‍ നടത്തുന്ന പ്രയത്‌നമാണ് ചിത്രത്തിന്റെ പ്രമേയം.
കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ആസിഫ് അലി പാര്‍വതി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജേഷ് പിള്ള ഫിലിംസിന് വേണ്ടി മഹേഷ് നാരായണനും പി.വി.ഷാജികുമാറും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്ന ചിത്രം ഇറാഖിലെ പ്രതിസന്ധിയുടെ ദിനങ്ങളില്‍ പിടിച്ചു നിന്ന മലയാളി നഴ്‌സുമാരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന സൂചനയാണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
12 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ എഡിറ്ററുടെ വേഷത്തില്‍ തിളങ്ങുന്ന മഹേഷ് ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുകയാണ് ഈ ചിത്രത്തിലൂടെ. ചിത്രം നിര്‍മിക്കുന്നത് ആന്റോ ജോസഫും ഷെബിന്‍ ബക്കറും ചേര്‍ന്നാണ്. വിശ്വരൂപത്തിന്റെ ക്യാമറ നിര്‍വ്വഹിച്ച സാനു ജോണ്‍ വര്‍ഗീസാണ് ഛായാഗ്രാഹണം. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോപീസുന്ദറാണ് പശ്ചാത്തലസംഗീതം. ചിത്രത്തിന്റെ ത്രസിപ്പിക്കുന്ന ട്രെയിലര്‍ കാണാം,
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല