സ്വന്തം ലേഖകന്‍: താലിബാന്‍ മേധാവി മുല്ല മന്‍സൂര്‍ അക്തര്‍ അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ബലുചിസ്ഥാനില്‍ പാക്കിസ്ഥാന്‍അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ അഹമ്മദ് വാള്‍ ടൗണില്‍ ഒളിത്താവളത്തില്‍ വച്ചാണ് മന്‍സൂര്‍ കൊല്ലപ്പെട്ടതെന്നാണ് സൂചനകള്‍. ഒളിത്താവളം കണ്ടെത്തിയ അമേരിക്കന്‍ സൈന്യം പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. മന്‍സൂറിനൊപ്പം മറ്റൊരു ഭീകരനും കൊല്ലപ്പെട്ടതായി അഫ്ഗാന്‍ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു.
പുതിയ തലവനെ പ്രഖ്യാപിച്ചശേഷം കാബുളിലെത്തി രാഷ്ട്രീയ പാര്‍ട്ടിയായി തുടരാന്‍ താലിബാന്‍ സന്നദ്ധത കാട്ടണമെന്ന് അഫ്ഗാന്‍ പ്രതിരോധ വക്താവ് ദല്‍വാത് വസീറി പത്രസമ്മേളനത്തില്‍ പറഞ്ഞു. മന്‍സൂറിനെ കൊലപ്പെടുത്തിയ സൈനികരെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അഭിനന്ദിച്ചു.
താലിബാനിലെ സമാധാനശ്രമങ്ങള്‍ക്കു ഭീഷണി ഉയര്‍ത്തുന്ന താലിബാനു കിട്ടുന്ന വലിയ പ്രഹരമാണിതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി മ്യാന്‍മറില്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ഭരണക്രമത്തില്‍ പങ്കാളിയാവുന്നതില്‍നിന്ന് താലിബാനെ മാറ്റി നിര്‍ത്തിയതു മന്‍സൂറാണ്. 2013ല്‍ മുല്ലാ ഉമര്‍ കൊല്ലപ്പത്തിനെ തുടര്‍ന്ന് 2015ല്‍ ലാണ് മന്‍സൂര്‍ താലിബാന്റെ നേതൃസ്ഥാനം ഏറ്റെടുത്തത്.
അഫ്ഗാന്‍ ഗറില്ല കമാന്‍ഡര്‍ സിറാജുദീന്‍ ഹഖ്വാനി അടുത്ത താലിബാന്‍ തലവനാകുമെന്നാണ് അഫ്ഗാന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ നല്കുന്ന സൂചന. മന്‍സൂറിനെക്കാള്‍ അപകടകാരിയായി കരുതപ്പെടുന്ന സിറാജുദീന്‍ ഹഖ്വാനിയാണ് കാബൂളില്‍ കഴിഞ്ഞ ദിവസമുണ്ടായ 64 പേരുടെ ജീവനെടുത്ത ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് കരുതപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല