തെക്കന്‍ അഫ്ഗാനിസ്താനില്‍ സംഘടിപ്പിച്ച സംഗീതപരിപാടിയില്‍ പങ്കെടുക്കാനെത്തിയ പതിനേഴു പേരെ താലിബാന് തീവ്രവാദികള്‍ തലവെട്ടി കൊലപ്പെടുത്തി. ഹെല്‍മന്ദ് പ്രവിശ്യയിലെ താലിബാന് നിയന്ത്രിത മേഖലയായ മുസാ ഖല ജില്ലയിലാണ് സംഭവം.
വൈകുന്നേരം സംഘടിപ്പിച്ച സംഗീതപരിപാടിയില്‍ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടവരെല്ലാം. പുരുഷന്മാരും സ്ത്രീകളും പങ്കെടുക്കുന്ന ഇത്തരം സംഗീത, ആഘോഷപരിപാടികള്‍ താലിബാന് വിലക്കിയിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ 15 പേര് പുരുഷന്മാരും രണ്ടു പേര് സ്ത്രീകളുമാണ്. കാബൂളിലെ ഒരു ഹോട്ടലിലേക്ക് ഇരച്ചുകയറി ഭീകരവാദികള്‍ 20 പേരെ കൊന്നൊടുക്കിയിരുന്നു.
സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള പ്രദേശമായി അഫ്ഗാനിസ്താനിലെ താലിബാന് നിയന്ത്രിത മേഖലകള്‍ മാറുകയാണ്. സ്ത്രീകള്‍ക്ക് വോട്ടവകാശം നിഷേധിച്ച താലിബാന്, ഭര്‍ത്താവിനൊപ്പമോ കുടുംബത്തിലെ ആണുങ്ങള്‍ക്കൊപ്പമോ അല്ലാതെ സ്ത്രീകള്‍ പുറത്തിറങ്ങുന്നതിനെയും വിലക്കിയിട്ടുണ്ട്.
മുസ്ലീം ശരിയത്ത് നിയമങ്ങള്‍ അനുസരിച്ചുള്ള ഭരണമാണ് താലിബാന് വിഭാവനം ചെയ്യുന്നത്. പലപ്പോഴും നിയമം ലംഘിക്കുന്നവരെ കിരാതമായി രീതിയിലാണ് ഈ സംഘടനയുടെ പ്രവര്‍ത്തകര്‍ പീഡിപ്പിക്കാറുള്ളത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ താലിബാന് തീവ്രവാദികള്‍ വ്യഭിചാരകുറ്റം ചുമത്തി അമ്മയെയും മകളെയും കല്ലെറിഞ്ഞു മാരകമായി പരിക്കേല്‍പ്പിച്ചതിനുശേഷം വെടിവെച്ചുകൊന്ന വാര്‍ത്ത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല