സ്വന്തം ലേഖകന്‍: കണ്ണു ചൂഴ്‌ന്നെടുത്തു, നെഞ്ചിലെ തൊലിയുരിച്ചു, വലിച്ചെറിഞ്ഞ് കൊന്നു, അഫ്ഗാന്‍ താലിബാന്‍ ഒരു യുവാവിനോട് ചെയ്ത ക്രൂരത. അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയില്‍ നിന്നുള്ള ഫസല്‍ അമ്മദ് എന്ന 21 കാരനാണ് ഈ ക്രൂരതക്ക് ഇരയായത്. ഫസലിന്റെ അകന്ന ബന്ധുക്കളില്‍ ഒരാള്‍ താലിബാന്റെ മുന്‍ കമാന്ററെ വധിച്ചതിലുള്ള പ്രതികാരമായിരുന്നു ഇത്.
കഴിഞ്ഞ ഡിസംബറില്‍ നടന്ന ക്രൂരത സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പുറത്തറിഞ്ഞത്. ദൃശ്യത്തില്‍ തൊലിയുരിയുമ്പോള്‍ യുവാവ് അലറിക്കരയുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് താലിബാന്‍ പറയുന്നത്. പരസ്യമായ വധശിക്ഷ സാധാരണമായ അഫ്ഗാനില്‍ 1990 മുതല്‍ 2001 വരെ താലിബാന്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ആയിരങ്ങളാണ് കൊല ചെയ്യപ്പെട്ടത്.
യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ താലിബാന്‍ നേതാവ് അക്തര്‍ മൊഹമ്മദ് മന്‍സൂര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഭീകരര്‍ അഞ്ചിലധികം ബസ് തട്ടിയെടുക്കുകയും പോലീസുകാരുടെയും സൈനികരുടെയും ബന്ധുക്കളും കുടുംബാംഗങ്ങളും എന്ന് കരുതുന്ന ആള്‍ക്കാരെ തെരുവിലിട്ട് ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവവും പുറത്തുവന്നതും ഈ അടുത്ത കാലത്താണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല