സ്വന്തം ലേഖകന്‍: താലിബാന്‍ തലവന്‍ മുല്ല ഒമര്‍ മരിച്ചതായി അഫ്ഗാന്‍ സര്‍ക്കാര്‍. രണ്ടു വര്‍ഷം മുമ്പ് മുല്ല ഒമര്‍ ഗുരുതര രോഗം ബാധിച്ച് മരിക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക നിലപാട്. മുല്ല ഒമര്‍ മരിച്ചതായി ബിബിസി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
1996 മുതല്‍ 2001വരെ താലിബാനും അഫ്ഗാനിസ്താനും നിയന്ത്രിച്ച മുല്ല ഒമര്‍ ണ്ടു വര്‍ഷം മുന്‍പ് മരിച്ചതായി രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ ഓഫിസ് സ്ഥിരീകരിച്ചു.
55 വയസുള്ള ഒമറിന്റെ മരണം ഗുരുതര രോഗം മൂലമായിരുന്നെന്നും ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നില്ല എന്നുമാണ് സൂചന.കാണ്ടഹാര്‍ പ്രവിശ്യയിലെ ഖക്രെസ് ജില്ലയിലുള്ള ചായി ഹിമ്മത് ഗ്രാമത്തില്‍ 1960ല്‍ ഒമര്‍ ജനിച്ചതായാണ് താലിബാന്‍ മുന്‍പ് അറിയിച്ചിട്ടുള്ളത്.
എന്നാല്‍ മരണം സംബന്ധിച്ചു താലിബാന്റെ പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. പൊതുവേദിയില്‍ വരാത്ത ഒറ്റക്കണ്ണനായ താലിബാന്‍ മേധാവി മരിച്ചതായി മുന്‍പും പലവട്ടം വാര്‍ത്തകള്‍ വന്നിരുന്നു.
കഴിഞ്ഞ മാസം മുല്ല ഒമറിന്റേതെന്ന പേരില്‍ പെരുന്നാള്‍ ആശംസ താലിബാന്‍ പുറത്തുവിട്ടിരുന്നു. 13 വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ അഫ്ഗാന്‍ ഭരണകൂടവും താലിബാന്‍ നേതൃത്വവും തമ്മില്‍ ആരംഭിച്ച സമാധാനചര്‍ച്ചയെ സന്ദേശത്തില്‍ സ്വാഗതം ചെയ്തിരുന്നു. താലിബാനുമായുള്ള അടുത്തവട്ട സമാധാന ചര്‍ച്ച ഈയാഴ്ച നടക്കാനിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല