1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2018

സ്വന്തം ലേഖകന്‍: താലിബാനുമായി വെടിനിര്‍ത്തലിനും ചര്‍ച്ചയ്ക്കും തയ്യാറെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍. അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വച്ചത്. സമാധാന ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയാറാണെന്നുള്ള വിവരം താലിബാന്‍ വൃത്തങ്ങളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, താലിബാന്‍ നേതൃത്വം ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല.

16 വര്‍ഷങ്ങള്‍ നീണ്ട ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുന്നതിനായാണ് ഗാനി ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചത്. വെടിനിര്‍ത്തലിന് തയാറാണെന്നും തടവുകാരെ പരസ്പരം കൈമാറാമെന്നുമാണ് അഫ്ഗാന്‍ താലിബാനെ അറിയിച്ചത്. പകരം രാജ്യത്തെ ഭരണകൂടത്തെ അഫ്ഗാന്‍ അംഗീകരിക്കണമെന്നും നിയമങ്ങലെ ബഹുമാനിക്കണമെന്നുമാണ് സര്‍ക്കാരിന്റെ ഉപാധിയെന്നും പ്രസിഡന്റ് വ്യക്തമാക്കി.

മുന്‍പും പല ചര്‍ച്ചകളും നടന്നെങ്കിലും അതൊന്നും ഫലവത്തായിരുന്നില്ല. തങ്ങളുടെ നേതൃത്വത്തിന്റെ തീരുമാനത്തിനായാണ് കാത്തുനില്‍ക്കുന്നതെന്ന് താലിബാന്‍ വക്താവ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഫ്ഗാന്‍ സര്‍ക്കാരിന്റെ ക്ഷണം താലിബാന്‍ സ്വീകരിക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.