സ്വന്തം ലേഖകന്‍: കാമുകന്റെ കൂടെ ഒളിച്ചോടാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് വിവാഹിതയായ പെണ്‍കുട്ടിയെ താലിബാന്‍ കല്ലെറിഞ്ഞ് കൊല്ലുന്ന അഫ്ഗാനിസ്ഥാനിലെ ഗാല്‍മീനിലാണ് സംഭവം നടന്നത്. ദൃശ്യങ്ങള്‍ പുറത്ത്. കാമുകനൊപ്പം പിടിക്കപ്പെട്ട പെണ്‍കുട്ടിയെ താലിബാന്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നെന്നാണ് സൂചന. കാമുകന് എന്തു സംഭവിച്ചു എന്ന് വ്യക്തമല്ല. താലിബാന്‍ ഭീകരര്‍ പെണ്‍കുട്ടിയെ കല്ലെറിഞ്ഞു കൊല്ലുന്ന വീഡിയോ യൂട്യൂബിലാണ് പ്രത്യക്ഷപ്പെട്ടത്.
ഇഷ്ടമില്ലാതെ ഒരാളെ കൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നാണ് പറയുന്നത്. വിഷമം സഹിക്കാന്‍ പറ്റാതെയാണ് പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ചത്. റോക്‌സഹാന എന്ന പെണ്‍കുട്ടിയാണ് അക്രമത്തിനിരയായതെന്ന് പുറത്തുവിട്ടിട്ടുണ്ട്.
19നും 21നും പ്രായമുള്ള പെണ്‍കുട്ടിയെ വലിയ ഗ്രൗണ്ടില്‍വെച്ച് ഒരു കൂട്ടം ആളുകള്‍ കല്ലെറിയുന്ന വീഡിയോയാണ് പുറത്തുവിട്ടത്. 30 സെക്കന്റ് ദീര്‍ഘിപ്പിക്കുന്ന വീഡിയോയാണ്. താലിബാനാണ് ഇതിനു പിന്നിലെന്ന് ഗവര്‍ണര്‍ സീമ ജോയെങ്ക പറഞ്ഞു.
ഇസ്ലാം വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് ഈ വീഡിയോ എന്നും ചൂണ്ടിക്കാട്ടുന്നു. മതനേതാക്കാളും ഇതിനു കൂട്ടുനിന്നതായി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. താലിബാന്റെ ഈ ക്രൂരതയെ അപലപിച്ച് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല