എത്ര തവണ പരാതിപ്പെട്ടിട്ടും ബ്രോഡ്ബാന്‍ഡ്/ലാന്‍ഡ്‌ലൈന്‍/മോബൈല്‍ എന്നിവ ശരിയായി പ്രവര്‍ത്തിക്കാത്ത അനുഭവം നമ്മള്‍ മലയാളികളില്‍ പലര്‍ക്കുമുണ്ട്.സൂര്യനസ്തമിക്കാത്ത രാജ്യമാണെന്നും കസ്റ്റമറുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മുന്‍പന്തിയില്‍ ആണെന്നുമൊക്കെ വീമ്പു പറയുമ്പോഴും സാധാരണക്കാരന്റെ പരാതികള്‍ക്ക് നാട്ടിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ലഭിക്കുന്ന അതേ പരിഗണന ലഭിക്കുന്ന നിരവധി നിരവധി സേവനങ്ങള്‍ യു കെയിലുണ്ട്.അതില്‍ പ്രധാനപ്പെട്ടതാണ് ബ്രോഡ്ബാന്‍ഡ്/ലാന്‍ഡ്‌ലൈന്‍/മോബൈല്‍ എന്നിവ.ഈ വക സേവനങ്ങള്‍ നല്‍കുന്ന കമ്പനികളുടെ കാര്യക്ഷമതയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നു.
ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ടെലിഫോണുമെല്ലാം നല്‍കിവരുന്ന കമ്പനിയായ ടോക്ക് ടോക്കിനെക്കുറിച്ചാണ് ഏറ്റവും കൂടുതല്‍ പരാതിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മീഡിയ റെഗുലേറ്ററായ ഓഫ്കോമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഓഫ്കോമിന് ലഭിക്കുന്ന പരാതികളില്‍ ഏറ്റവും കൂടുതല്‍ ടോക്ക് ടോക്കിനെക്കുറിച്ചാണ് എന്നാണ് വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്.
ലാന്‍ഡ് ഫോണിന്‍റെ കാര്യമെടുത്താല്‍ ബ്രിട്ടണിലെ മുന്‍നിര ലാന്റ്ഫോണ്‍ ദാതാക്കളായ ടോക്ക് ടോക്കിനെതിരെയാണ് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ പരാതിപ്പെട്ടിരിക്കുന്നത്. 1,000 ഉപഭോക്താക്കളില്‍ 0.8 പേരും ടോക്ക് ടോക്കിനെതിരെ പരാതിപ്പെട്ടിട്ടുണ്ട് എന്നാണ് ഓഫ്കോം വ്യക്തമാക്കുന്നത്. ഉപഭോക്താക്കളുടെ കണക്കുവെച്ചുനോക്കുമ്പോള്‍ പരാതിക്കാരുടെ എണ്ണം വളരെ കൂടുതലാണ് എന്നാണ് ഓഫ്കോം പറയുന്നത്. എന്നാല്‍ ടോക്ക് ടോക്ക് കാര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട് എന്നാണ് ഓഫ്കോം പറയുന്നത്. ഏറ്റവും കുറവു പരാതികള്‍ ലഭിച്ച വിര്‍ജിന്‍ മീഡിയയുടെ ഉപഭോക്താക്കളുടെ പരാതി ആയിരത്തില്‍ ഏതാണ്ട് 0.15 ആയിരുന്നു.
ഇത് ടെലിഫോണിന്റെ കാര്യത്തിലാണെങ്കില്‍ ബ്രോഡ്ബാന്റ് കണക്ഷന്റെ കാര്യത്തിലും ഈ പ്രശ്നമുണ്ടെന്ന് ഓഫ്കോം വ്യക്തമാക്കുന്നു. ആയിരത്തില്‍ 0.58 പേരാണ് ടോക്ക് ടോക്ക് ബ്രോഡ്ബാന്റിന്റെ കാര്യത്തില്‍ പരാതിപ്പെട്ടിരിക്കുന്നത്. ഇവിടെയും ഏറ്റവും കുറവു പരാതികള്‍ ലഭിച്ചത് വിര്‍ജിന്‍ കമ്പനിക്കെതിരെയാണ്.ആയിരത്തില്‍ 0.15 പേര്‍ മാത്രം.
മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട പരാതികളുടെ കാര്യത്തില്‍ മുന്‍പന്‍ ഒട്ടേറെ മലയാളികള്‍ വരിക്കാരായുള്ള ത്രീ മൊബൈല്‍ ആണ്.ആയിരത്തില്‍ ഏതാണ്ട് 0.14 പരാതികളാണ് ത്രീയുടെ മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട് ലഭിച്ചത്.പ്രധാനമായും ഇന്ത്യയിലെ കസ്റ്റമര്‍ സര്‍വിസ് സംബന്ധിച്ച പരാതികളാണ് ത്രീ മൊബൈലിനെ പ്രതിക്കൂട്ടില്‍ ആക്കിയത്.ഇതില്‍ ആയിരത്തില്‍ 0.02 പരാതികള്‍ മാത്രം ലഭിച്ച O2 ആണ് ഇക്കാര്യത്തില്‍ പിറകില്‍.
മേല്‍പ്പറഞ്ഞ കണക്കുകള്‍ ഓഫ്കോമിന് നേരിട്ടു ലഭിക്കുന്ന പരാതികളുടെതാണ്.കമ്പനികള്‍ക്ക് നേരിട്ടു ലഭിക്കുന്നതും പരിഹരിക്കപ്പെടുന്നതുമായ പരാതികള്‍ വേറെയാണ്. ഒരുദിവസം ഏതാണ്ട് 350 ഓളം പരാതികള്‍ ഓഫ് കോമിന് ലഭിക്കുന്നുണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഓഫ്കോം പുറത്തുവിട്ടിരിക്കുന്ന മുഴുവന്‍ കണക്കുകളും പരിശോധിക്കുമ്പോള്‍ യുകെയിലെ ഏറ്റവും വലിയ മൊബൈല്‍ സേവന ധാതാക്കളായ ത്രീയുകെയും വെട്ടിലായിരിക്കുകയാണ്. ടോക്ക് ടോക്കിനും ത്രീയുകെയ്ക്കുമാണ് ഓഫ്കോം പുറത്തുവിട്ട കണക്കുകള്‍ ഏറ്റവും വലിയ തിരിച്ചടിയായി മാറിയിരിക്കുന്നത്. ഉപഭോക്താക്കളുടെ പരാതി എത്രയും വേഗം തീര്‍പ്പാക്കുമെന്ന് ടോക്ക് ടോക്കിന്റെയും ത്രീയുകെയുടെയും വക്താക്കള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല