1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2011

വാഹനമോടിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയിലെ ഫോണ്സംസാരം അപകടങ്ങള്‍ വരുതിവയ്ക്കും എന്നായിരുന്നു ഇത് വരെയുമുള്ള നമ്മുടെ അറിവ്.അറിവ് മാത്രമല്ല ഒരു പിടി അപകടങ്ങള്‍ എടുത്തു കാണിക്കുവാനും നമുക്ക് സാധിക്കുംഎന്നാല്‍ ഹാന്‍ഡ്‌ ഫ്രീ ഫോണ്‍ സംസാരംഡ്രൈവിങ്ങിലെ ശ്രദ്ധകുറക്കുന്നില്ല എന്ന് ഒരു പഠനം കണ്ടെത്തിയിരിക്കുന്നു.ഇത്തരത്തിലുള്ള സംസാരം വെറും തള്ളിക്കളയാനാകുന്നത്രയും അപകടസാധ്യത മാത്രമേ വരുതുന്നുള്ളൂ എന്നാണു ഈ പഠനം കണ്ടെത്തിയിരിക്കുന്നത് ഈ ഗവേഷണഫലം ബ്രിട്ടനിലെ മൊബൈല്‍ ഡ്രൈവിംഗ് നിയമങ്ങളെ സാരമായി ബാധിക്കും എന്നാണു കണക്കാക്കപെടുന്നത്.

2003 ല്‍ ബ്രിട്ടനില്‍ നിലവില്‍ വന്ന നിയമമനുസരിച്ച് വാഹനമോടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഹാന്‍ഡ്‌ ഫ്രീയായി സംസാരിക്കുന്നതിനിടെ പിടികൂടിയാല്‍ 60 പൌണ്ടോളം പിഴയാണ് ചുമത്തിയിരുന്നത് .സംസാരത്തിനിടയിലെ അപകടം ഡ്രൈവര്‍മാര്‍ക്ക്‌ പതിനാലു വര്ഷം വരെ കഠിന തടവ് വിധിക്കാന്‍ പോന്ന കുറ്റമാണ്.വെയിന്‍ യൂനിവേര്‍സിറ്റി ഓഫ് മെഡിസിനിലെ പ്രൊഫസര്‍ റിച്ചാര്‍ഡ്‌ യംഗ് പറയുന്നത് 1997ലെ കാനഡയിലെ ഗവേഷണത്തിലും 2005ലെ ഓസ്ട്രേലിയയിലെ പഠനത്തിലും ചില പ്രശ്നങ്ങള്‍ ഉള്ളതായിട്ടു അഭിപ്രായപെട്ടു.

ഈ രണ്ടു പഠനങ്ങളിലും അപകടം സംഭവിച്ചവരുമായിട്ടായിരുന്നു അഭിമുഖങ്ങള്‍.അവര്‍ താരതമ്യം നടത്തിയത്‌ അപകടത്തിനു പത്ത് മിനുറ്റ് മുന്‍പ് ഫോണ്‍ ഉപയോഗിച്ചവരുടെ മാനസികാവസ്ഥയും അതിനു തൊട്ടുമുന്‍പത്തെ ദിവസത്തെ ഫോണ്‍ ഉപയോഗിക്കാതിരുന്ന സമയവും ആയിരുന്നു.ഇതാണ് ഫോണ്‍ ചെയ്തു കൊണ്ട് വണ്ടി ഓടിക്കുന്നത് അപകടസാധ്യത നാലിരട്ടിയാക്കും എന്ന നിഗമനത്തിലെത്തിച്ചത്.

പ്രൊഫസര്‍ യംഗ് പറയുന്നത് ചെയ്ത വഴി തികച്ചും അബദ്ധമായിരുന്നു എന്നാണു.അപകടത്തില്‍പെട്ട ഡ്രൈവേര്സ പത്തുമിനിറ്റ് ഇടവേളകളില്‍ റോഡില്‍ പോയ്ക്കൊണ്ടിരിക്കും എന്നാണു ആ പഠനംകണക്കാക്കിയിരുന്നത്എന്നാല്‍ ജി.പി.എസ് സംവിധാനം പറയുന്നത് ആ കണക്കിനെക്കാള്‍ മൂന്നിരട്ടി കുറവാണ് ശരിയായ കണക്ക് എന്നതാണ്.അപ്പോള്‍പിന്നെ അപകട സാധ്യത വളരെ കുറവായി കണക്കാക്കേണ്ടിവരും.മുപുള്ള കണക്കുകളാണ് ഇത്രയും നാള്‍ നമ്മള്‍ പിന്തുടര്‍ന്ന നിയമങ്ങളുടെ അടിത്തറ.

എന്നാല്‍ ഇത് ഇളകുന്നതോടെ എല്ലാം തന്നെ മാറേണ്ടിയിരിക്കുന്നു എന്നും പ്രോഫസ്സര്‍ വ്യക്തമാക്കി.2010ഇല്‍ 1857 പേരാണ് ബ്രിട്ടനില റോഡ്‌ ആക്സിടന്റില്‍ മരണപെട്ടത്‌ കഴിഞ്ഞ വര്‍ഷങ്ങദി കണക്കുകളേക്കാള്‍ 16% കുറവാണ് എന്നിരുന്നാലും ആരൊക്കെ ഇതില്‍ മൊബൈല്‍ ഫോണുമായി ബന്ധപെട്ടിരിക്കുന്നു എന്ന് കണക്കാകുക പ്രയാസം.

മുപ്പത്തിയേഴ് വയസുകാരനായ ലോറിഡ്രൈവര്‍ റോഗെര്‍ മുറെ ഹാന്‍ഡ്‌ ഫ്രീ ഫോണ്‍സംസാരത്തിലൂടെ ഉണ്ടാക്കിയ അപകടത്തിനു പതിനെട്ടു മാസമായി കഠിനതടവിലാണ്. ടൈവാനിലെ കണക്കുകള്‍ പ്രകാരം രണ്ടായിരത്തിനും രണ്ടായിരത്തിഒന്നിനുമിടയിലും 2407 റോഡ്‌അപകടങ്ങളാണ് മൊബൈല്‍ഫോണ്‍ കാരണം ഉണ്ടായത്.ഇതില്‍ പതിനാലു മരണങ്ങള്‍ സംഭവിച്ചിരുന്നു.എന്നാല്‍ ഈ പുതിയ പഠനത്തിന്റെ ആഭിമുഖ്യത്തില്‍ യാതൊരു വിധ തീരുമാനങ്ങളും എടുക്കുവാന്‍ പോകുന്നില്ല എന്നാണു ഔദോഗിത വൃത്തങ്ങള്‍ പറയുന്നത്.എന്തൊക്കെ പറഞ്ഞാലും ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു ഡ്രൈവറുടെടെ മനസ്സ്‌ ജോലിയില്‍ ഇല്ല എന്ന് വ്യക്തം തന്നെയാണ് എന്നിരിക്കെ ഈ ഗവേഷണ ഫലങ്ങള്‍ അപ്രസക്തംഎന്ന്തന്നെ പറയേണ്ടി വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.