സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും നീളമുള്ളതും ഉയരം കൂടിയതുമായ ചില്ലുപാലം ചൈനയില്‍ തുറന്നു. മധ്യചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ഷാങ്ജിയാജിയിലുള്ള അവതാര്‍ കുന്നുകളിലാണ് പാലം. രൂപരേഖ, നിര്‍മാണം തുടങ്ങിയ വിഭാഗങ്ങളിലായി പാലം ഇതിനകംതന്നെ പത്ത് ലോകറെക്കോഡുകള്‍ തിരുത്തിക്കഴിഞ്ഞു. പാലത്തിലൂടെ നടക്കാനും സെല്‍ഫികളെടുക്കാനുമായി നൂറുകണക്കിനാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ബലം പരിശോധിക്കാനായി കഴിഞ്ഞമാസം പാലത്തിലൂടെ രണ്ടുടണ്‍ ഭാരമുള്ള ട്രക്കുകള്‍ ഓടിച്ചിരുന്നു. സൂപ്പര്‍ഹിറ്റ്‌ഹോളിവുഡ് ചിത്രം ‘അവതാറി’ന്റെ ചിത്രീകരണം നടന്നത് ഈ മലനിരകളിലായിരുന്നു. പാലത്തിന്റെ രൂപകല്പന നിര്‍വഹിച്ചത് ഇസ്രായേലി ശില്പി ഹെയിം ഡോട്ടനാണ്. കഴിഞ്ഞ ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയായ പാലത്തിന്റെ മൊത്തം ചെലവ് 34 ലക്ഷം ഡോളറാണ് (22.8 കോടി രൂപ).
430 മീറ്റര്‍ നീളം, ആറു മീറ്റര്‍ വീതി, പ്രതലത്തില്‍ നിരത്തിയത് മൂന്ന് അട്ടികളിലായി 99 ചില്ലുപാളികള്‍, തൂങ്ങിക്കിടക്കുന്നത് ഭൂനിരപ്പില്‍നിന്ന് 300 മീറ്റര്‍ ഉയരത്തില്‍ എന്നിങ്ങനെ പോകുന്നു പാലത്തുന്റെ പ്രത്യേകതകള്‍. പ്രതിദിനം 8000 പേര്‍ക്കാണ് പാലത്തിലേക്ക് പ്രവേശനം അനുവദിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല