സ്വന്തം ലേഖകന്‍: ‘ആ സമയത്ത് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു,’ ആരാധകന്റെ അതിരുവിട്ട പെരുമാറ്റത്തെക്കുറിച്ച് തമന്ന. ഹൈദരാബാദിലെ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ തമന്നയ്ക്ക് നേരെ ഒരാള്‍ ചെരിപ്പെറിഞ്ഞ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു താരം. തമന്നയെ ലക്ഷ്യം വച്ച് എറിഞ്ഞ ആ ചെരുപ്പ് എന്നാല്‍ സമീപത്തെ ഒരു ജ്വല്ലറി ജീവനക്കാരന്റെ ദേഹത്താണ് കൊണ്ടത്. ചരിപ്പെറിഞ്ഞ ഹൈദരാബാദ് സ്വദേശി കരീമുള്ള എന്ന 31 കാരന്‍ അറസ്റ്റിലാവുകയും ചെയ്തു.
ഒരു പ്രകോപനവുമില്ലാതെ നടിക്കെതിരെ അയാള്‍ ഇത്തരത്തില്‍ ചെരിപ്പെറിഞ്ഞത് വലിയ ചര്‍ച്ചയായി. സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞാണ് തമന്ന പ്രതികരണവുമായി രംഗത്തുവന്നത്. താന്‍ അധികം സിനിമകള്‍ ചെയ്യാത്തതാണ് അയാളെ ചൊടിപ്പിച്ചതെന്ന് തമന്ന പറയുന്നു. ആ സമയം എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ‘ഒരാള്‍ ഇങ്ങനെ പെരുമാറിയാല്‍ നമുക്ക് എന്ത് ചെയ്യാനാവും. വേദിയില്‍ ഒരുപാട് സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നു. സാധാരണ പൂക്കള്‍ നല്‍കിയാണ് ആളുകള്‍ നമ്മളെ സ്വീകരിക്കാറ്’. ചെരുപ്പ് എറിയുമെന്ന് ആരും പ്രതീക്ഷിച്ചില്ല തമന്ന പറഞ്ഞു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെത്തിയപ്പോഴും തമന്നയ്ക്ക് മോശം അനുഭവം ഉണ്ടായിരുന്നു. വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനായി വിക്രമിനോടൊപ്പം കൊച്ചിയില്‍ എത്തിയതായിരുന്നു തമന്ന. താരത്തെ അടുത്തു കണ്ടപ്പോള്‍ ചിലര്‍ അപമാനിക്കുന്ന രീതിയില്‍ കൂവിവിളിക്കുകയും അശ്ലീല കമന്റുകള്‍ പറയുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല