സ്വന്തം ലേഖകന്‍: മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് തമിഴ്താരം ജയ് അറസ്റ്റില്‍, താരത്തിന്റെ ലൈസന്‍സ് റദ്ദാക്കിയേക്കും. ജയ്‌യുടെ കാര്‍ നിയന്ത്രണം വിട്ട് അഡയാര്‍ ഫ്‌ളൈ ഓവറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ജയ് മദ്യപിച്ചെന്ന മനസിലാക്കിയതോടെ അറസ്റ്റ് ചെയ്തു.
അമിതവേഗതയിലായിരുന്നു ജയ് വാഹനമോടിച്ചതെന്നും പൊലീസ് പറഞ്ഞു. അപകടത്തില്‍ താരത്തിന്റെ ഔഡി കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പുതിയ ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലിലെ ആഘോഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയ്.
2014ലും സമാനമായ കേസ് നടനെതിരെ ഉണ്ടെന്ന് പൊലീസ് കണ്ടെത്തി. ജയ്‌യുടെ ലൈസന്‍സ് റദ്ദാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജയ്‌യുടെ പുതിയ ചിത്രമായ ബലൂണ്‍ ഉടന്‍ പുറത്തിറങ്ങാനിരിക്കെയാണ് പുതിയ സംഭവവികാസം. അപകടത്തെക്കുറിച്ചും അറസ്റ്റിനെക്കുറിച്ചും നടനോട് അടുത്ത വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല