1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 10, 2017

സ്വന്തം ലേഖകന്‍: ദിവസങ്ങളോളം മുറിയില്‍ അടച്ചിട്ട് ക്രൂര ലൈംഗിക പീഡനം, സിഗരറ്റ് വച്ച് പൊള്ളിച്ചു, ശ്രീലങ്കന്‍ സൈന്യത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി തമിഴ് യുവാക്കള്‍. അസോസിയേറ്റ് പ്രസാണ് 20 തോളം തമിഴ് വംശജരായ യുവാക്കളെ ദിവസങ്ങളോളം മുറിയില്‍ അടച്ചിട്ട് ലൈംഗിക പീഡനത്തിനും മറ്റു പല വിധത്തിലുള്ള പീഡനത്തിനും വിധേയമാക്കിയെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ ഭയം കാരണം അസോസിയേറ്റ് പ്രസിനോട് അനുഭവങ്ങള്‍ പറഞ്ഞ യുവാക്കള്‍ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല.

ഇരുപതോളം തമിഴ് യുവാക്കളെ ലൈംഗിക പീഡനത്തിനത്തിനും മറ്റ് ശാരീരിക പീഡനങ്ങള്‍ക്കും ശ്രീലങ്കന്‍ സൈന്യം വിധേയമാക്കിയതായി പറയുന്ന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ് സൈന്യത്തിന്റെ ഭാഗത്തുനിന്നും ഇത്തരത്തില്‍ ഒരു അക്രമണം ഉണ്ടായിട്ടുണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രതികരിച്ചത്.

സൈന്യത്തിന്റെ അക്രമത്തില്‍ നിന്നും രക്ഷപ്പെട്ട യുവാക്കള്‍ ഇപ്പോള്‍ യൂറോപ്പിലാണ് അഭയം തേടിയിരിക്കുന്നത്. ഇരുമ്പു ദണ്ഡുകള്‍ ഉപയോഗിച്ച് ഇവരെ മര്‍ദ്ദിച്ചതിന്റെ പാടുകളുടെ ചിത്രങ്ങളും അസോസിയേറ്റ് പ്രസ് നല്‍കിയിട്ടുണ്ട്. ടര്‍ച്ചയായി ലൈംഗിക പീഡനത്തിന് വിധേയമാക്കിയതായും സിഗരറ്റ് വെച്ച് ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിച്ചതായും യുവാക്കള്‍ എപിയോട് പറഞ്ഞു. എല്‍ടിടിഇയുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സൈന്യം തങ്ങളെ മര്‍ദ്ദിച്ചതെന്നാണ് യുവാക്കള്‍ ആരോപിക്കുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.