സ്വന്തം ലേഖകന്‍: നോട്ട് നിരോധനത്തിനുശേഷം തമിഴ്‌നാട്ടിലെ വ്യവസായി ബാങ്കില്‍ നിക്ഷേപിച്ചത് 246 കോടി രൂപ. നാമക്കലിലെ തിരുച്ചെങ്കോട്ടുള്ള ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലാണ് ഈ നിക്ഷേപം നടന്നത്. അസാധുവാക്കിയ നോട്ടുകളുടെ വന്‍ ശേഖരം നിക്ഷേപിച്ചശേഷം ഇയാള്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചതോടെ വ്യവസായി പ്രധാന്‍മന്ത്രി ഗ്രാമീണ്‍ കല്യാണ്‍ യോജന (പിഎംജികെവൈ) പ്രകാരം നികുതി അടയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. അതിനാല്‍ ഇയാള്‍ക്കെതിരെ മറ്റു നിയമ നടപടികളൊന്നും ഉണ്ടാവില്ല. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പദ്ധതി പ്രകാരം ഇയാളില്‍നിന്ന് നിക്ഷേപിച്ച തുകയുടെ 45 ശതമാനം തുക നികുതിയായി അടയ്ക്കണം. കൂടാതെ 25 ശതമാനം തുക പലിശയില്ലാതെ സര്‍ക്കാരിലേക്ക് നല്‍കണമെന്നുമാണ് പദ്ധതിയിലെ നിബന്ധന. കമ്പനികളും വ്യക്തികളും ഉള്‍പ്പെടെ ഇത്തരത്തില്‍ ഇരുന്നൂറിലധികം നിക്ഷേപങ്ങള്‍ തമിഴ്‌നാട്ടില്‍ മാത്രം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കണക്കില്‍ പെടാത്ത 600 കോടി രൂപയാണ് നോട്ട് നിരോധനത്തിന് ശേഷം ഇവിടെ നിക്ഷേപിക്കപ്പെട്ടത്. ഇതില്‍ അധികവും ഗ്രാമപ്രദേശങ്ങളിലാണ് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഇവയെ കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം നടത്തിവരികയാണ്.
മാര്‍ച്ച് 31 ആകുന്നതോടെ മൊത്തം നിക്ഷേപം 1000 കോടിയിലെത്തുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2016 ഡിസംബര്‍ 31ന് 2.5 ലക്ഷത്തിന് മുകളില്‍ പണം നിക്ഷേപിച്ച അക്കൗണ്ട് ഉടമകളുടെ വിവരം ബാങ്കുകള്‍ ആദായ നികുതി വിഭാഗത്തിന് കൈമാറിയിരുന്നു. ഇത്തരത്തില്‍ ബാങ്കുകള്‍ നല്‍കിയ പട്ടിക അനുസരിച്ചാണ് ആദായനികുതി വകുപ്പ് ഇവരെ കണ്ടെത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല