പതിനൊന്ന് വയസ്സുകാരനായ തനിഷ്‌ക് ഏബ്രഹാം കഴിഞ്ഞ ദിവസം കാലിഫോര്‍ണിയ കോളജില്‍നിന്ന് ഗ്രാജുവേറ്റഡായി. അമേരിക്കന്‍ റിവര്‍ കോളജില്‍നിന്ന് മൂന്ന് അസോസിയേറ്റഡ് ഡിഗ്രികളാണ് ഈ കൊച്ചു മിടുക്കന്‍ കരസ്ഥമാക്കിയിരിക്കുന്നത്. ഡോക്ടറും മെഡിക്കല്‍ റിസര്‍ച്ചറും യുഎസ് പ്രസിഡന്റുമാകണമെന്നാണ് തനിഷ്‌ക്കിന്റെ ആഗ്രഹം. ഏഷ്യന്‍ വംശജരാണ് തനിഷ്‌ക്കിന്റെ കുടുംബം.
മാത്‌സ്, ഫിസിക്കല്‍ സയന്‍സസ് ജെനറല്‍ സയന്‍സ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് സ്റ്റഡീസുമാണ് തനിഷ്‌ക്കിനുള്ള ഡിഗ്രികള്‍.
ഹൈസ്‌കൂള്‍ പഠനകാലത്ത് തന്നെ തനിഷ്‌ക് കോളജ് പഠനം ആരംഭിച്ചിരുന്നതിനാലാണ് ഈ ചെറുപ്രായത്തില്‍ ഇത്രയും വലിയ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. അമേരിക്കന്‍ റിവല്‍ കോളജില്‍നിന്ന് പഠിച്ചിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥിയാണ് തനിഷ്‌ക്. കോളജ് ഡിഗ്രി നേടിയ കാര്യം തന്റെ ട്വിറ്ററിലൂടെ തനിഷ്‌ക് പങ്കുവെച്ചിട്ടുമുണ്ട്.
3 Associate college degrees -Awesome feeling- completed my first few baby steps to my BIG goal- @NobelPrize med doctor/researcher & @POTUS
— Tanishq Abraham (@iScienceLuvr) May 21, 2015
ഐക്യു കൂടുതലുള്ള ആളുകളുടെ ഗ്രൂപ്പായ മെന്‍സയില്‍ നാലാം വയസ്സില്‍ അംഗത്വം ലഭിച്ച ആളെന്ന ഖ്യാതി കൂടിയുണ്ട് തനിഷ്‌കിന്.
കുട്ടിക്കാലത്ത് നാസയ്ക്ക് വേണ്ടി തനിഷ്‌ക്ക് ബ്ലോഗ് എഴുതിയിരുന്നതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല