1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2018

സ്വന്തം ലേഖകന്‍: ചൈനീസ് തീരത്ത് വമ്പന്‍ കപ്പലുകളുടെ കൂട്ടിയിടി; 32 പേരെ കാണാതായതായി സ്ഥിരീകരണം. ഇറാനില്‍നിന്നു ദക്ഷിണ കൊറിയയിലേക്കു പോയ എണ്ണക്കപ്പല്‍, ചരക്കുകപ്പലുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കിഴക്കന്‍ ചൈനയുടെ തീരത്തുണ്ടായ അപകടത്തില്‍ എണ്ണക്കപ്പലിനു തീപിടിച്ചു.

എണ്ണ വന്‍തോതില്‍ സമുദ്രജലത്തില്‍ പടര്‍ന്നിട്ടുണ്ട്. ഇറാനിലെ എണ്ണക്കപ്പല്‍ ‘സാഞ്ചി’ രാത്രി എട്ടുമണിയോടെ യുഎസില്‍നിന്നു ധാന്യവുമായി വരികയായിരുന്ന ‘സിഎഫ് ക്രിസ്റ്റല്‍’ എന്ന ചൈനീസ് ചരക്കുകപ്പലുമായി കൂട്ടിയിടിക്കുകയായിരുന്നു. കാണാതായവരില്‍ 30 പേര്‍ ഇറാന്‍കാരും രണ്ടു പേര്‍ ബംഗ്ലദേശുകാരുമാണ്.

ചരക്കുകപ്പലിലെ ജീവനക്കാരായ 21 ചൈനക്കാരെയും രക്ഷപ്പെടുത്താനായി.
ഷാങ്ഹായില്‍നിന്നു 160 നോട്ടിക്കല്‍ മൈല്‍ കിഴക്കാണ് അപകടം നടന്നതെന്നു ചൈന അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു ചൈനയും ദക്ഷിണകൊറിയയും അവിടേക്കു കപ്പലുകള്‍ അയച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.