മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും വേതന വര്‍ധനയും ആവശ്യപ്പെട്ട് സമരം നടത്താന്‍ തീരുമാനിച്ച ടാങ്കര്‍ ലോറി ഡ്രൈവര്മാരമായി സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന ചര്‍ച്ച ഇന്ന് മുതല്‍ വീണ്ടും തുടരും. കഴിഞ്ഞയാഴ്ച രണ്ടു ദിവസം ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.ഈസ്റ്ററിനു മുന്‍പ് തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ ഹിതപരിശോധനയില്‍ ഭൂരിപക്ഷം പേരും സമരം നടത്തുന്നതിനെ അനുകൂലിച്ചതിനെ തുടര്‍ന്നാണ് സമരതീരുമാനവുമായി മുന്നോട്ട് പോയത്.യുണൈറ്റ് എന്ന യൂണിയനാണ് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കുന്നത്.
ഹിതപരിശോധന ഫലം വന്നതിനെ തുടര്‍ന്ന് യു കെയിലെങ്ങും ആളുകള്‍ തങ്ങളുടെ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ നെട്ടോട്ടമോടിയിരുന്നു.ഇന്ധനം ശേഖരിച്ചു വയ്ക്കാന്‍ മന്ത്രി ആഹ്വാനം ചെയ്തതും ആളുകളെ കൂടുതല്‍ പരിഭ്രാന്തരാക്കി.തിരക്ക് അനിയന്ത്രിതമായതിനെ തുടര്‍ന്ന് പല പമ്പുകളും
പൂട്ടിയിട്ടിരുന്നു.ചില ഇന്ധന കമ്പനികള്‍ ആവട്ടെ ഈ തക്കത്തിന് വിലയില്‍ വര്‍ധനയും വരുത്തിയിരുന്നു.സ്ഥിതി നിയന്ത്രണാതീനമായതിനെ തുടര്‍ന്ന് ഈസ്റ്റര്‍ കാലയളവില്‍ സമരം വേണ്ടെന്ന് യൂണിയന് തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച നടന്ന ചര്‍ച്ചകള്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്നവയായിരുന്നുവെന്ന് തൊഴിലാളി പ്രതിനിധി പീറ്റര്‍ ഹാര്‍വുഡ് പറഞ്ഞു.ഇന്ന് തുടങ്ങുന്ന ചര്‍ച്ചകളില്‍ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ മാത്രമേ സമരവുമായി തൊഴിലാളികള്‍ മുന്നോട്ട് പോവുകയുള്ളൂ.ഇനി അഥവാ സമരം ചെയ്യാനാണ് തീരുമാനമെങ്കില്‍ അതിനു ഏഴു ദിവസത്തെ നോട്ടീസും നല്‍കേണ്ടതുണ്ട്.ചുരുക്കത്തില്‍ ഈ സമരത്തെ ചൊല്ലി തല്ക്കാലം ആരും പരിഭ്രമിക്കേണ്ടതില്ലെന്ന് ചുരുക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല