ടാന്‍ സ്പ്രേകളിലടങ്ങിയിരി്ക്കുന്ന രാസവസ്തുക്കള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് ക്യാന്‍സര്‍, ഡിഎന്‍എ പ്രോബ്ളം, കരള്‍ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നതായാണ് പഠനത്തില്‍ വ്യക്തമാകുന്നത്. ടാന്‍ സ്പ്രേ ശ്വസിക്കുകയോ, രക്തകുഴലുകളിലേക്ക് ആഗിരണം ചെയ്യുകയോ ചെയ്യുന്നത് ഡിഎന്‍എയുടെ ഘടനയില്‍ മാറ്റമുണ്ടാകാന്‍ കാരണമാകുമെന്നാണ് കരുതുന്നത്. അത് ഭാവിയില്‍ ക്യാന്‍സര്‍ പോലുളള മാരക രോഗങ്ങള്‍ക്ക് കാരണമായേക്കാം.
ശരീരം കൂടുതല്‍ ഇരുണ്ടതായി കാണിക്കാനാണ് ടാന്‍ സ്പ്രേ ഉപയോഗിക്കുന്നത്. ഇത്തരം സ്പ്രേയിലടങ്ങിയിരിക്കുന്ന പ്രധാനഘടകമായ ഡൈ ഹൈഡ്രോക്സി അസറ്റോണ്‍ ശ്വസിക്കുന്നത് ആസ്തമ പോലുളള അസുഖങ്ങള്‍ ഗുരുതരമാക്കാന്‍ കാരണമാകുമെന്നാണ് കരുതുന്നത്. അതുവഴി എംഫിസ്മ പോലുളള കരള്‍രോഗങ്ങള്‍ വഷളാകാനും കാരണമാകും. ഡീഹൈഡ്രോക്സിഅസെറ്റോണ് പോലുളള രാസവസ്തുക്കള്‍ കോശങ്ങളിലെ ജനിതകവ്യതിയാനത്തിന് കാരണമാവുകയും ക്യാന്‍സര്‍ പോലുളള രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
സ്േ്രപ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വളരെ ചെറിയ കണങ്ങള്‍ ശരീരത്തിലെ കോശങ്ങള്‍ക്ക് ഉളളിലേക്ക് കടന്നുകയറി ജനിതക വ്യതിയാനം ഉണ്ടാക്കാന്‍ വരെ കഴിവുളളതാണ്. ഇതിനെ പറ്റി കൂടുതല്‍ പഠനങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ടെന്നും ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് ഹെല്‍ത്ത് സര്‍വ്വീസ് വിഭാഗത്തിലെ ഡോ. ലിന് ഗോള്‍ഡ്മാന്‍ പറഞ്ഞു. ഡിഎച്ച്എ 1970 മുതലാണ് ടാന്‍ സ്പ്രേകളിലുപയോഗിച്ച് തുടങ്ങിയതെങ്കിലും ഇതുവരെ അതിന്റെ ദോഷഫലങ്ങളെ കുറിച്ച് കാര്യമായ പഠനങ്ങളൊന്നും തന്നെ നടന്നിരുന്നില്ല. ടാനിങ്ങ് ബൂത്തുകളില്‍ പോകുന്നതാണ് കൂടുതല്‍ അപകടകരം. അവര്‍ ശക്തിയേറിയ സംവിധാനമുപയോഗിച്ച് സ്േ്രപ ചെയ്യുമ്പോള്‍ ചെറിയ കണങ്ങള്‍ കോശങ്ങള്ക്കുളളിലേക്ക് എ്ത്താനുളള സാധ്യത ഏറെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല