സ്വന്തം ലേഖകന്‍: 12 വയസുകാരിയെ പീഡിപ്പിച്ചു, പ്രശസ്ത ഇന്ത്യന്‍ കായികതാരം ന്യൂയോര്‍ക്കില്‍ അറസ്റ്റില്‍.മുന്‍പ് യു.എസ് വിസ നിഷേധിച്ചതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഇന്ത്യന്‍ അത്‌ലറ്റ് തന്‍വീര്‍ ഹുസൈനാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അറസ്റ്റിലായത്. ലോക സ്‌നോഷൂ ചാമ്പ്യന്‍ഷിപ്പിനായി ന്യൂയോര്‍ക്കിലെത്തിയ തന്‍വീര്‍ ഹുസൈന്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സനറാക്ക് ലൈക്കില്‍ വെച്ചാണ് കശ്മീര്‍ സ്വദേശിയായ തന്‍വീറിനെ അറസ്റ്റ് ചെയ്തത്.
ചാമ്പ്യന്‍ഷിപ്പിനായി പോകുന്നതിന് തൊട്ട് മുന്‍പ് യു.എസ് വിസ നിഷേധിച്ചതിന്റെ പേരിലും തന്‍വീര്‍ ഹുസൈന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ മാസം അവസാനം നടന്ന ചാമ്പ്യന്‍ഷിപ്പിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെയാണ് അറസ്റ്റ്. എന്നാല്‍ കേസില്‍ തന്‍വീര്‍ കുറ്റക്കാരനല്ലെന്ന് സഹപ്രവര്‍ത്തകനായ ആബിദ് ഖാന്‍ പറയുന്നു. കേസിലെ പ്രാഥമിക വാദം ഞായറാഴ്ച ആരംഭിക്കും.
ശനിയാഴ്ച യുഎസ് വിടാന്‍ തന്‍വീര്‍ ഹുസൈന്‍ തീരുമാനിച്ചിരിക്കെയാണ് അറസ്റ്റ്. ചുംബനത്തിന്റെ പേരിലും അനുചിതമായ സ്പര്‍ശനത്തിന്റെ പേരിലുമാണ് ഹുസൈന്‍ അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിക്രമത്തിന്നിരയായ കുട്ടിയും അവളുടെ മാതാപിതാക്കളും നല്‍കിയ പരാതിയിലാണ് അറസ്റ്റ്. നിയമപ്രകാരം ഈ കേസില്‍ ഹുസൈന്‍ നിരപരാധിയാണെന്നും എന്നാല്‍ പ്രായ വ്യത്യാസം ഈ കേസില്‍ ഹുസൈന് എതിരായ ഘടകമാണെന്നും ഹുസൈന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല