സ്വന്തം ലേഖകന്‍: വാട്‌സാപ്പിലെ കുപ്രസിദ്ധ സെക്‌സ് റാക്കറ്റ് ഗ്രൂപിന്റെ നടത്തിപ്പുകാരി താര ആന്റി ഗാസിയാബാദില്‍ പിടിയില്‍. വാട്‌സ്ആപ്പിലൂടെ ഇടപാടുകാരെ കണ്ടെത്തി യുവതികളെ എത്തിച്ചു നല്‍കിയിരുന്ന താര ആന്റിയേയും കൂട്ടാളികളേയും വ്യാഴാഴ്ച രാത്രി ഗസിയാബാദ് പോലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് വലയിലാക്കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഷാലിമാര്‍ ഗാര്‍ഡനിലെ ഫ്‌ളാറ്റില്‍ വേശ്യാവൃത്തി നടത്തി വരികയായിരുന്നു താര.
അറസ്റ്റിലായവരില്‍ രാജീവ് സേഥി എന്ന താരയുടെ വലംകൈയും ഉള്‍പ്പെടും. ഇരുവരും ഷാലിമാര്‍ ഗാര്‍ഡനിലെ ഫ്‌ളാറ്റിലാണ് താമസം. വാട്‌സാപ്പിലൂടെയാണ് ഇവര്‍ ആവശ്യക്കാരെ കണ്ടെത്തി ഫ്‌ലാറ്റില്‍ എത്തിച്ചിരുന്നത്. ആവശ്യക്കാരെ തിരിച്ചറിഞ്ഞാല്‍ പിന്നെ നിരന്തരമായുള്ള ഫോണ്‍ സംഭാഷണത്തിലൂടെയാണ് ഇവര്‍ ആളുകളുമായി ബന്ധം സ്ഥാപിക്കുക. ഗാസിയാബാദില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമാണ് താര ആന്റിയുടെ കേന്ദ്രത്തിലേയ്ക്ക് പെണ്‍കുട്ടികളെ എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
പ്രതികളില്‍ നിന്നും പിടിച്ചെടുത്ത മൂന്ന് ഫോണുകളില്‍ നിന്നും ഇവരുടെ പ്രവര്‍ത്തന രീതികള്‍ പോലീസിന് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ‘ഡല്‍ഹി ഏരിയ’ ‘എന്‍സിആര്‍ ഏരിയ’, ‘ഗാസിയാബാദ്’ എന്നീ ഗ്രൂപ്പുകളിലായി 100 ഓളം ആവശ്യക്കാര്‍ ഇവരുമായി ബന്ധപ്പെടുന്നതായാണ് വിവരം. ആവശ്യക്കാരില്‍ ഏറെയും വ്യാജ പ്രൊഫൈല്‍ ചിത്രങ്ങളിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത്തരം ഗ്രൂപ്പുകളില്‍ സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റു ചെയ്താണ് ഇവര്‍ ആവശ്യക്കാര്‍ക്കായി വലവീശുന്നത്. ഇതോടൊപ്പം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തും.
ഇടനിലക്കാരിയായ താര ആന്റി 50 ശതമാനം കമ്മീഷന്‍ തുക ഈടാക്കുന്നുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. ആവശ്യക്കാരെ തേടി നടക്കുന്ന സ്ത്രീ ലൈംഗീക തൊഴിലാളികള്‍ക്ക് ആളെ എത്തിച്ചുകൊടുക്കുന്നത് ഇവരാണ്. പതിനാറുകാരിയെ വേശ്യാവൃത്തിയിലേയ്ക്ക് തള്ളിവിട്ടതിന് ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ സംഘം പത്ത് വര്‍ഷമായി സെക്‌സ് റാക്കറ്റ് നോക്കി നടത്തുന്നുണ്ടെങ്കിലും വാട്‌സാപ്പ് വഴി പ്രവര്‍ത്തനം ശക്തമാക്കിയിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂ എന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല