സ്വന്തം ലേഖകന്‍: ‘ഞങ്ങള്‍ക്ക് എ സര്‍ട്ടിഫിക്കറ്റ് മതി സര്‍,’ മ്യൂട്ട് ചെയ്ത വാക്കുകള്‍ കേള്‍പ്പിച്ചും അനുവദിച്ച വാക്കുകള്‍ മ്യൂട്ട് ചെയ്തും സെന്‍സര്‍ ബോര്‍ഡിന്റെ മുഖത്തടിച്ച് തമിഴ് ചിത്രമായ തരമണിയുടെ ടീസര്‍. മദ്യപിച്ച് ബഹളമുണ്ടാക്കുന്ന സ്ത്രീ പറയുന്ന വാക്കുകള്‍ അശ്ലീലമാണ്, മ്യൂട്ട് ചെയ്ത് കാണിക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ട ടീസര്‍ സെന്‍സര്‍ ബോര്‍ഡിനെ കളിയാക്കുകയാണ്. തങ്ങള്‍ക്ക് എ സര്‍ട്ടിഫിക്കറ്റ് മതി എന്ന പ്രഖ്യാപനവും ടീസറിലുണ്ട്.
ഒഴിവാക്കാന്‍ ആവശ്യപ്പെട്ട വാക്കുകള്‍ ടീസറില്‍ വ്യക്തമായി കേള്‍പ്പിക്കുന്നു. എന്നാല്‍ സെന്‍സര്‍ബോര്‍ഡ് അനുവദിച്ച വാക്കുകള്‍ കേള്‍പ്പിക്കുന്നുമില്ല. ഇതിലൂടെ പുരുഷന്‍ മദ്യപിച്ച് പറഞ്ഞാല്‍ അത് സഭ്യവും സ്ത്രീയാണ് അത്തരത്തില്‍ സംസാരിക്കുന്നതെങ്കില്‍ അത് അസഭ്യവുമാകുന്നത് എങ്ങനെ എന്നാണ് ചിത്രത്തിന്റെ പിന്നിലുള്ളവര്‍ ചോദിക്കുന്നത്.
തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ രാം ആന്‍ഡ്രിയ ജെര്‍മിയയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയതാണ് തരമണി. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് സിനിമയ്ക്കുണ്ടായ ദുരനുഭവം പരസ്യമാക്കിയായിരുന്നു ആദ്യ പോസ്റ്റര്‍ ഇതിന് പിന്നാലെയെത്തിയ മൂന്നാം ടീസറില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന സെന്‍സര്‍ ബോര്‍ഡിനെ പരസ്യമായി വെല്ലുവിളിക്കുകയാണ് റാം.
മൂന്ന് വര്‍ഷമെടുത്താണ് റാം സിനിമ പൂര്‍ത്തിയാക്കിയത്. കേരളത്തില്‍ ഉള്‍പ്പെടെ ഈ സിനിമ ചിത്രീകരിച്ചു. തരാമണിക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി പേരന്‍പ് എന്ന സിനിമയും റാം പൂര്‍ത്തിയാക്കി. തമിഴില്‍ നവനിര ചിത്രങ്ങളുടെ ഭാഗമായിരുന്ന ജെഎസ്‌കെ എന്റര്‍ടെയിന്‍മെന്റാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. യുവന്‍ ഷങ്കര്‍ രാജയാണ് സംഗീത സംവിധാനം.ചിത്രത്തിന്റെ രസകരമായ ടീസര്‍ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല