സ്വന്തം ലേഖകന്‍: യേശു ക്രിസ്തു ദൈവപുത്രനല്ല, എഴുത്തുകാരി തസ്ലീമ നസ്രീന്‍ പുതിയ വിവാദ പ്രസ്താവനയുമായി രംഗത്ത്. സ്വന്തം എഴുത്തിലൂടെ എന്നും വിവാദങ്ങളില്‍ നിറഞ്ഞു നിന്നിട്ടുള്ള പ്രശസ്ത ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്‌റിന്‍ ട്വിറ്ററിലൂടെയാണ് യേശു ക്രിസ്തു ദൈവപുത്രനല്ലെന്ന് കുറിച്ചത്. ഒപ്പം യേശുവിന്റെ മാതാവ് കന്യകയല്ലെന്നും തസ്ലീമ ട്വീറ്റില്‍ പറയുന്നു.
ക്രിസ്തുമസ് ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള ചോദ്യത്തിന് മറുപടിയായാണ് എഴുത്തുകാരി ട്വീറ്റ് ചെയ്തത്. നുണകള്‍ പറഞ്ഞ് തനിക്ക് ക്രിസ്തുമസ് ആഘോഷിക്കാനാവില്ലെന്നും തസ്ലീമ വ്യക്തമാക്കി.
എന്നാല്‍ എല്ലാവര്‍ക്കും മതാചാരങ്ങള്‍ നടത്താനുള്ള അവകാശത്തില്‍ താന്‍ വിശ്വസിക്കുണ്ട്. ഇതുമായി ബന്ധപ്പെട്ട് തസ്ലീമയ്ക്ക് അഭിനന്ദനവുമായി ഒരുകൂട്ടം പേര്‍ എത്തി. എന്നാല്‍ മതനിന്ദ നടത്തിയെന്നാരോപിച്ച് നിരവധി പേര്‍ രംഗത്തെത്തിയതോടെ സംഭവം വിവാദമായിട്ടുണ്ട്. തസ്ലീമ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല