കാപ്പിയുടെ ഗുണമേന്മ അതിന്റെ ഗന്ധത്തിലൂടെ നിശ്ചയിക്കുന്നതില്‍ വിദഗ്ദ്ധനാ ഡേവ് റോബര്‍ട്സന്റെ മൂക്ക് നെസ്ലെ കമ്പനി 20 ലക്ഷം പൌണ്ടിന് (15 കോടിയോളം രൂപ) ഇന്‍ഷ്വര്‍ ചെയ്തു. 20 കൊല്ലമായി നെസ്ലെ കമ്പനിയുടെ കാപ്പി ഗുണനിലവാര നിര്‍ണയ വിദഗ്ദ്ധനായി ജോലി ചെയ്തു വരികയാണ് ഡേവ്. കാപ്പിക്കുരുവിന്റെ മണത്തിലൂടെ അതിന്റെ ഗുണമേന്മ കൃത്യമായി പറയാന്‍ അദ്ദേഹത്തിനാകും. ‘മിസ്റ്റര്‍ ബീന്‍’ എന്ന് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.
1980ല്‍ റെഡിംഗ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫുഡ് ടെക്നോജളിയില്‍ ബിരുദമെടുത്ത ശേഷം നെസ്ലെ കമ്പനിയില്‍ വിനിഗര്‍ ബിസിനസില്‍ അസിസ്റ്റന്റ് പ്രൊഡക്ഷന്‍ മാനേജരായി ജോലിയില്‍ കയറിയതയാണ് ഡേവ്. 1990 ആദ്യം നെസ്ലെയുടെ കോഫി സെക്ഷനില്‍ ടേസ്റ്ററായി ജോലി തുടങ്ങി. ക്രോയ്ഡനിലെ നെസ്ലെ കമ്പനി ഹെഡ്ക്വാര്‍ട്ടേഴ്സിലാണ് ഉദ്യോഗം.
ഇപ്പോള്‍ ചീഫ് മാസ്റ്റര്‍ ടെസ്റ്റര്‍. ലോകത്തിന്റെ ഗുണമേന്മയുള്ള മികച്ച കാപ്പിക്കുരു നിശ്ചയിക്കാനുള്ള ദൌത്യമാണ് അദ്ദേഹത്തിന്റേത്. ലോകത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ച് കാപ്പിത്തോട്ടങ്ങള്‍ സന്ദര്‍ശിച്ച് കാപ്പിക്കുരു ശേഖരിച്ച് അവയുടെ മണത്തിലൂടെ ഗുണമേന്മ നിശ്ചയിക്കുന്നു ഡേവ്.
നാവില്‍ അഞ്ചിടങ്ങളിലാണ് സ്വാദു നിര്‍ണയ ശേഷിയുള്ളത്. എന്നാല്‍ നാസികയ്ക്ക് ലക്ഷക്കണക്കിന് ഗന്ധങ്ങള്‍ തിരിച്ചറിയാനാകും. നാസികയുടെ ഈ സവിശേഷത പ്രയോജനപ്പെടുത്തിയുള്ള വിദഗ്ദ്ധ ജോലിയില്‍ അതിവൈദഗ്ദ്ധ്യം നേടിയ ആളാണ് ഡേവ് റോബര്‍ട്സ്. അദ്ദേഹത്തിന്റെ നാസിക വന്‍തുകയ്ക്ക് കമ്പനിക്കാര്‍ ഇന്‍ഷ്വര്‍ ചെയ്തത് ആ വൈദഗ്ദ്ധ്യം പരിഗണിച്ചാണ്.
എന്നാല്‍ മൂക്ക് വന്‍ തുകയ്ക്ക് ഇന്‍ഷ്വര്‍ ചെയ്യപ്പെടുന്ന വിദഗ്ദ്ധരില്‍ ഒന്നാം സ്ഥാനക്കാരനൊന്നുമല്ല ഡേവ്.ഡച്ച് വൈന്‍ മാസ്റ്റര്‍ ഇല്‍ജ ഗോര്‍ടിന്റെ മൂക്ക് ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ളത് 40 ലക്ഷം പൌണ്ടിനാണ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല