ഒരു ലക്ഷം രൂപയ്ക്ക് നാനോ അവതരിപ്പിച്ച ടാറ്റ കാര്‍ വിപണിയില്‍ വീണ്ടും വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. 100 കിലോമീറ്റര്‍ മൈലേജുള്ള മെഗാപിക്സല്‍ എന്ന മോഡലുമായാണ് ടാറ്റ എത്തുന്നത്. എണ്‍പത്തിരണ്ടാമത് ജനീവ മോട്ടോര്‍ഷോയിലാണ് ടാറ്റയുടെ മെഗാപിക്‌സല്‍ കണ്‍സെപ്‌റ്റ് മോഡല്‍ ആദ്യമായി അവതരിപ്പിച്ചത്. നാല് ലക്ഷം രൂപയായിരിക്കും മെഗാ പിക്സല്‍ കാറിന്റെ ഇന്ത്യന്‍ വിപണിയിലെ വില.
ഇലക്‌ട്രിക് - പെട്രോള്‍ എഞ്ചിനുകള്‍ ഉപയോഗിച്ചിരിക്കുന്നു. ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് ബാറ്ററിയും ഓണ്‍ബോര്‍ഡ് പെട്രോള്‍ എന്‍ജിന്‍ ജനറേറ്ററുമാണ് മെഗാപിക്‌സലിന് കരുത്തേകുന്നത്. കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ പെട്രോള്‍ ജനറേറ്ററില്‍ നിന്ന് ചാര്‍ജ് ചെയ്യാനാകുന്ന തരത്തിലാണ് ഇത്. ഒരു ടാങ്ക് പെട്രോള്‍ അടിച്ചാല്‍ 900 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാനാകും.
നാലു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്ന തരത്തിലാണ് സീറ്റുകളുടെ ക്രമീകരണം. കാറിനുള്ളിലെ താപനില, വായുസഞ്ചാരം, ഡ്രൈവിംഗ് മോഡുകള്‍ എന്നിവ ക്രമീകരിക്കാന്‍ സാധിക്കുന്ന ഹ്യൂമന്‍ മെഷീന്‍ ഇന്റര്‍ഫേസ് ഡബിള്‍ സ്‌ലൈഡിംഗ് ഡോര്‍ സംവിധാനമാണ് എന്നിവയാണ് പ്രത്യേകതകള്‍. 2011-ല്‍ പുറത്തിറക്കിയ പിക്‌സല്‍ മോഡലിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് മെഗാപിക്‌സല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല