സിനിമാഭിനയത്തിന് പുറമേ പരസ്യചിത്രങ്ങളിലഭിനയിച്ചും സ്‌റ്റേജ്‌ഷോകളില്‍ പങ്കെടുത്തും ലക്ഷങ്ങളും കോടികളും വരുമാനമുണ്ടാക്കുന്ന താരങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ നിയമം വരുന്നു. ഇനിമുതല്‍ പരസ്യചിത്രത്തിലഭിനയിക്കുന്നതിലൂടെയും സ്‌റ്റേജ്‌ഷോകളിലൂടെയും ഒരു വര്‍ഷം പത്തുലക്ഷവും അതിലധികവും വരുമാനം നേടുന്ന താരങ്ങള്‍ നികുതിയടയ്‌ക്കണം. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് അഭിനയത്തിന് പുറമേ താരങ്ങളുണ്ടാക്കുന്ന അധികവരുമാനത്തിന് നികുതി ചുമത്താന്‍ നിയമം കൊണ്ടുവരാനൊരുങ്ങുന്നത്. ഇന്ത്യയിലെ വിവിധ ഭാഷകളിലെ പല പ്രമുഖ താരങ്ങളും സിനിമാഭിനയത്തിനു പുറമേ പരസ്യങ്ങളിലഭിനയിച്ചും സ്‌റ്റേജ് ഷോകളിലൂടെയും കണക്കില്‍ പെടാത്ത സമ്പത്താണ് സ്വരുക്കൂട്ടുന്നതെന്നും ഇതിനൊരു നിയന്ത്രണം ആവശ്യമാണെന്നും ധനമന്ത്രാലയം വിലയിരുത്തുന്നു.
മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്‌ഗോപിയും ജയറാമും പൃഥ്വിരാജും മുകേഷും ദിലീപും ഇന്നസെന്റും അനൂപ് മേനോനും അടക്കമുള്ള മിക്ക മുന്‍നിരപുരുഷതാരങ്ങളും, മീരാ ജാസ്‌മിനും കാവ്യാമാധവനും സംവൃതസുനിലും മംമ്‌ത മോഹന്‍ദാസും മീര നന്ദനും നിത്യാ മേനോനും കല്‌പനയും തുടങ്ങി പ്രമുഖരായ മിക്ക നടിമാരും പല ഉല്‌പന്നങ്ങളുടേയും ബ്രാന്റ് അമ്പാസിഡറായും പരസ്യചിത്രങ്ങളിലൂടെയും വിദേശങ്ങളില്‍ വച്ച് നടത്തുന്ന സ്‌റ്റേജ് ഷോകളിലൂടെയും കനത്ത വരുമാനം ഉണ്ടാക്കുന്നവരാണ്. ഇതു കൂടാതെ ചാനലുകളിലെ റിയാലിറ്റി ഷോകളിലൂടെയും ഇവരില്‍ പലരും കണക്കറ്റ സമ്പാദ്യം ഉണ്ടാക്കുന്നു. പല പരിപാടികളുടേയും ഒറ്റ എപ്പിസോഡിന് ലക്ഷങ്ങളാണ് മിക്ക താരങ്ങളുടേയും പ്രതിഫലം.
ബോളിവുഡില്‍ ഉല്‌പന്നങ്ങളുടെ ബ്രാന്റ് അമ്പാസിഡര്‍ പദവിയിലൂടെയും പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടും ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന താരം ഷാരൂഖ് ഖാനാണ്. കണക്കില്‍ പെടാത്ത പരസ്യവരുമാനം നേടുന്ന കാര്യത്തില്‍ രണ്‍ബീര്‍ കപൂര്‍, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് തുടങ്ങിയവ ബോളിവുഡ് താരങ്ങളും മോശമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല