യുകെയില്‍ കാറിന്റെ നികുതി നിയമങ്ങളില്‍ മാറ്റം വന്നതില്‍ പിന്നെ ആയിര കണക്കിന് ആളുകള്‍ക്കാണ് ഫൈന്‍ ലഭിച്ചിരിക്കുന്നത്. കാര്‍ ടാക്‌സ് റൂള്‍ മാറിയ വിവരം അറിയാത്തവര്‍ക്കാണ് ഈ രീതിയില്‍ പണി കിട്ടിക്കൊണ്ടിരിക്കുന്നത്.
കാര്‍ വില്‍ക്കുമ്പോള്‍ വെഹിക്കിള്‍ ടാക്‌സ് മറ്റൊരാളിലേക്ക് കൈമാറപ്പെടുന്ന രീതിക്ക് പരിഷ്‌ക്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ നിയമം അറിയാത്തവരാണ് നിയമത്തിന്റെ കുരുക്കില്‍ അകപ്പെടുന്നവരില്‍ ഏറെയും.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ വെഹിക്കിള്‍ ടാക്‌സ് അല്ലെങ്കില്‍ വാഹന നികുതി ഡിജിറ്റലാക്കി. കാറുകള്‍ക്ക് ടാക്‌സ് ഡിസ്‌ക് പ്രദര്‍ശിപ്പിക്കേണ്ടതില്ല. പകരം പൊലീസിന്റെ നിരീക്ഷണ ക്യാമറകള്‍ ലൈസന്‍സ് പ്ലേറ്റ് സ്‌കാന്‍ ചെയ്ത് ടാക്‌സ് അടച്ചിട്ടുണ്ടോ എന്ന് കണ്ടെത്തും. എന്നാല്‍ ആളുകളെ കുരുക്കുന്ന ഒരു പ്രധാന കാര്യം വാഹനങ്ങളുടെ വില്‍പ്പന സമയത്തെ ടാക്‌സ് കൈമാറ്റമാണ്. നേരത്തെയായിരുന്നെങ്കില്‍ വാഹനം കൈമാറ്റം ചെയ്യപ്പെടുന്നതിനൊപ്പം ടാക്‌സും കൈമാറ്റം ചെയ്യപ്പെടുമായിരുന്നു. പുതിയ നിയമം അനുസരിച്ച് വാഹനം വില്‍ക്കുന്നതോടെ ടാക്‌സ് ക്യാന്‍സല്‍ ചെയ്യപ്പെടും. കാര്‍ വാങ്ങുന്ന ആള്‍ പുതുതായി ടാക്‌സ് അടയ്ക്കണം. ഇത് അറിയാന്‍ മേലാത്ത ആളുകള്‍ക്കാണ് എപ്പോഴും പൊലീസിന്റെ കൈയില്‍നിന്ന് പണി കിട്ടുന്നത്. വാഹനം വിറ്റയാള്‍ക്ക് അയാള്‍ അടച്ച തുകയില്‍ എത്ര മാസം ബാക്കി നില്‍ക്കുന്നുണ്ടോ ആ തുക തിരികെ കിട്ടും.
ടാക്‌സ് കൈമാറ്റം ചെയ്യപ്പെടുന്ന രീതിയില്‍ മാറ്റം വന്നേ പിന്നെ പ്രതിമാസം 8630 കാറുകള്‍ക്കാണ് പൊലീസിന്റെ ക്ലാബ് വീഴുന്നത്. ഇതിന് മുന്‍പ് ഇത് 5000 ത്തിന് അടുത്ത് മാത്രമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല