സ്വന്തം ലേഖകന്‍: അമേരിക്കയിലെ ടെക്‌സാസില്‍ കൂട്ടക്കൊല, അഞ്ചു കുട്ടികളടം എട്ടുപേരെ അക്രമി വെടിവച്ചു കൊന്നു. ടെക്‌സസ് സംസ്ഥാനത്തെ ഹാരിസ് കൗണ്ടിയില്‍ ഒരു വീട്ടല്ലെ അഞ്ചു കുട്ടികളടക്കം എട്ടു പേരെയാണ് അതിക്രമിച്ചു കയറിയ അക്രമി വെടിവച്ചു കൊന്നത്. തുടര്‍ന്ന് ഇയാള്‍ പൊലീസിനു കീഴടങ്ങി.
49 വയസ്സുള്ള കൊലപാതകി എന്തിനാണ് കൊലപാതകം നടത്തിയതെന്നോ കൊല്ലപ്പെട്ടവരുടെ വിവരങ്ങളോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതിന് കൊലനടന്നതായി വിവരം ലഭിച്ചതോടെ പൊലീസ് വീട് വളയുകയും കമാന്‍ഡോ സംഘത്തെ വിളിച്ചുവരുത്തുകയും ചെയ്തു.
ജനാലയിലൂടെ ഒരാളുടെ ജഡം കണ്ട പൊലീസ് ബലം പ്രയോഗിച്ച് അകത്തു കടക്കാന്‍ ശ്രമിച്ചുവെങ്കിലും അക്രമി വെടിയുതിര്‍ത്തതോടെ പിന്‍വാങ്ങി. ഒരു മണിക്കൂറിനു ശേഷം അക്രമി പുറത്തുവന്നു സ്വയം കീഴടങ്ങുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല