ടാക്സികളിലിരുന്ന് ഉമ്മവെയ്ക്കുന്നതും മറ്റും നമ്മള്‍ ധാരാളം സിനിമകളില്‍ കണ്ടിട്ടുണ്ട്. കാമുകിമാരും കാമുകന്മാരും രഹസ്യക്കാരുമെല്ലാം ഇങ്ങനെ ടാക്സിയുടെ ഇരുണ്ട അവസ്ഥ മുതലെടുത്ത് ഉമ്മവെയ്ക്കാനും തഴുകാനുമെല്ലാം വിദഗ്ദരാണ്. എന്നാല്‍ ഇനിമുതല്‍ അങ്ങനെ വല്ലതും ചെയ്താല്‍ നിങ്ങള്‍ വിവരമറിയും. കാരണം ബ്രിട്ടണിലെ ടാക്സികളില്‍ ഇനിമുതല്‍ സിസിടിവി പിടിപ്പിക്കാന്‍ പോകുകയാണ്. സിസിടിവി പിടിപ്പിക്കുന്നത് യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും പരാതികളെത്തുടര്‍ന്നാണ്.
ഡ്രൈവര്‍മാര്‍ അമിതമായി യാത്രക്കൂലി വാങ്ങുന്നുവെന്നതാണ് യാത്രക്കാരുടെ പരാതി. കൂടാതെ ലൈംഗീകപീഡന ആരോപണവുമുണ്ട്. എന്നാല്‍ യാത്രക്കാര്‍ തങ്ങനെ പതിവായി ആക്രമിക്കുന്നുവെന്നതാണ് ഡ്രൈവര്‍മാരുടെ പരാതി. അങ്ങനെ ഇരുകൂട്ടരുടെയും പരാതിയെത്തുടര്‍ന്നാണ് ടാക്സികളില്‍ സിസിടിവി വെയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍ അത് പണിയാകുന്നത് അത്യാവശ്യം ഉമ്മവെയ്ക്കാനും തഴുകാനുമെല്ലാം ടാക്സികളെ ഉപയോഗിച്ചിരുന്നവര്‍ക്കാണ്.
ഇപ്പോള്‍ ഓക്സ്ഫോര്‍ഡിലെ 652 ടാക്സികളിലാണ് ഇത്തരത്തില്‍ സിസിടിവി ഘടിപ്പിക്കുന്നത്. അതേസമയം ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം രൂപപ്പെട്ട് വരുന്നുണ്ട്. ടാക്സികളിലെ സിസിടിവി യാത്രക്കാരുടെ സ്വകാര്യതയെ ഘനിക്കുന്നതാണ് എന്നതാണ് പ്രധാനമായും ഉയരുന്ന ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല