ഒരു മില്യണിലധികം വിലയുളള വീടുകളുടെ ഉടമകളെ നീരീക്ഷിക്കാന്‍ ഗവണ്‍മെന്റ് സംവിധാനം ഒരുക്കുന്നു, നികുതി വെട്ടിപ്പ് തടയാനായാണ് സമ്പന്നരായ ആളുകളെ പ്രത്യേകം നിരീക്ഷിക്കാന്‍ ഗവണ്‍മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. നിയമ വിദഗ്ദ്ധരായ ഒരു സംഘത്തെ ഇതിനായി നിയോഗിച്ചുകഴിഞ്ഞു. ഒരു മില്യണിലധികം വിലയുളള വീട്ടുടമകളാണ് ഈ സംഘചത്തിന്റെ നിരീക്ഷണത്തില്‍ വരുക. ഇവരുടെ സ്ഥലം, സമ്പാദ്യം, വരുമാനം എന്നിവയെല്ലാം സംഘത്തിന്റെ പ്രത്യേക നിരീക്ഷണത്തിലായിരിക്കും.
ഇവര്‍ മതിയായ ടാക്‌സ് അടക്കുന്നില്ലെന്ന് സംഘം കണ്ടെത്തിയാല്‍ നടപടികള്‍ സ്വീകരിക്കാനും സംഘത്തിന് അനുമതിയുണ്ട്. വെട്ടിപ്പ് നടത്തിയ ഓരോ പെന്‍സും ഗവണ്‍മെന്റിലേക്ക് ഈടാക്കാനാണ് സംഘത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. സമ്പന്നരായവര്‍ നികുതി വെട്ടിപ്പ് തടയുന്നതിന് വേണ്ടി ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗ്ഗിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പ്രത്യേക പദ്ധതിയുടെ ഭാഗമാണ് ഇതും. ട്രഷറി ചീഫ് സെക്രട്ടറിയും ലിബറല്‍ ഡെമോക്രാറ്റ് നേതാവുമായ ഡാനി അലക്‌സാണ്ടറും നികുതി വെട്ടിപ്പ്് നടത്തിയതായി പുറത്തറിഞ്ഞിരുന്നു.
അര മില്യണ്‍ ആളുകള്‍ക്ക് ഒരു മില്യണിലധികം വില വരുന്ന വീടുകളും സ്വത്തുക്കളും ഉണ്ടെന്നാണ് കണക്ക്. ഇവരെല്ലാം ഇനിമുതല്‍ ഗവണ്‍മെന്റിന്റെ പ്രത്യേക നിരീക്ഷണത്തിലായിരിക്കും. നികുതി വെട്ടിപ്പ് നടത്തുന്ന സെലിബ്രിറ്റികളേയും ഉദ്യോഗസ്ഥരും ഇനിമുതല്‍ നിയമനടപടികള്‍ നേരിടേണ്ടിവരും. നികുതി വെട്ടിപ്പ് നടത്തുന്ന സോക്കര്‍ കളിക്കാരും മാനേജര്‍മാരും ഇനിമുതല്‍ ഒരു ലക്ഷം പൗണ്ട് വരെ പിഴ നല്‍കേണ്ടി വരും.
നിയമത്തിന്റെ പഴുതുകളിലൂടെയാണ് പലരും നികുതി വെട്ടിപ്പ് നടത്തുന്നത്. ഇത്തരം നികുതിവെട്ടിപ്പുകള്‍ കാരണം പ്രതിവര്‍ഷം ട്രഷറിക്ക് വന്‍ നഷ്ടമാണ് ഉണ്ടാകുന്നത്. നിലവില്‍ ഒരു മില്യണിലധികം സമ്പത്ത് ഉള്ളവരെയാണ് പ്രത്യേക നിരീക്ഷണ സംഘം ആദ്യഘട്ടത്തില്‍ പരിശോധിക്കുന്നത്. എന്നാല്‍ അദ്ധ്വാനിച്ച് സമ്പത്തുണ്ടാക്കുന്നവര്‍ക്കെതിരേയുളള നീക്കമാണ് ഇതെന്ന ആരോപണം ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് നിക്ക് ക്ലെഗ്ഗ് നിഷേധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല