ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ലഭിക്കുന്ന ലൈക്കുകളുടെ എണ്ണം നോക്കി ജീവിതത്തിന് മാര്‍ക്കിടരുതെന്ന് ടെയ്‌ലര്‍ സ്വിഫ്റ്റ്. ഐടിവി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് യുവാക്കള്‍ക്കായി അമേരിക്കന്‍ പോപ്പ് ഗായിക ഉപദേശം നല്‍കിയത്.
സോഷ്യല്‍ മീഡിയകളിലുള്ള പ്രശസ്തിയുടെ അടിസ്ഥാനത്തിലാണ് പലരും അവരവരുടെ ജീവിതത്തെ വിലയിരുത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രത്തിന് ലഭിക്കുന്ന ലൈക്കുകളുടെ എണ്ണം കണക്കാക്കി ജീവിതത്തിന് മാര്‍ക്കിടുന്ന കൗമാരക്കാരെ കണ്ടിട്ടുണ്ടാകും. സ്വയം വിലയിരുത്താനുള്ള മാര്‍ഗമായി അതിനെ കാണാനാകില്ലെന്നും സ്വിഫ്റ്റ് പറഞ്ഞു.
സ്വന്തം ചിത്രത്തിന് 50 ലൈക്ക് കിട്ടുന്നതോ 10 ലൈക്ക് കിട്ടുന്നതോ അല്ല പ്രധാനം. അതിനെ അടിസ്ഥാനമാക്കി ജീവിതത്തിലെ സന്തോഷത്തെ വിലയിരുത്തരുതെന്നും അവര്‍ കൂട്ടിചേര്‍ത്തു. സോഷ്യല്‍ മീഡിയയക്ക് നല്ല വശങ്ങളുണ്ടെന്നും പോപ്പ് ഗായിക പറഞ്ഞു. ലിംഗസമത്വം, ലിംഗഭേദം തുടങ്ങിയ വിഷയങ്ങളില്‍ സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താന്‍ സോഷ്യല്‍ മീഡിയ ഉപകരിക്കുമെന്നും ടെയ്‌ലര്‍ സ്വിഫ്റ്റ് പറഞ്ഞു.
സബ്‌സക്രൈബേഴ്‌സിന് മൂന്ന് മാസം സൗജന്യ മ്യൂസിക് ട്രയല്‍ നല്‍കുന്ന ആപ്പിളിന്റെ മ്യൂസിക് പോളിസിക്കെതിരെ കഴിഞ്ഞ ദിവസം തുറന്ന കത്തിലൂടെ ടെയ്‌ലര്‍ സ്വിഫ്റ്റ് രംഗത്തുവന്നിരുന്നു. ആപ്പിളിന്റെ പുതിയ സ്ട്രീമിംഗ് സര്‍വീസില്‍ നിന്നും തന്റെ ആല്‍ബം പിന്‍വലിക്കുമെന്ന മുന്നറിയിപ്പും സ്വിഫ്റ്റ് നല്‍കി. ഇതേതുടര്‍ന്ന് പദ്ധതിയില്‍ നിന്നും ആപ്പിള്‍ പിന്‍മാറി. ട്രയല്‍ പിരീഡിലും പാട്ടിന്റെ ഉടമസ്ഥര്‍ക്ക് പ്രതിഫലം നല്‍കുമെന്നും ആപ്പിള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല