സ്വന്തം ലേഖകൻ: കഴിഞ്ഞവർഷം ലോകത്ത് 1.06 കോടിപ്പേർക്ക് ക്ഷയരോഗം ബാധിച്ചെന്ന് ലോകാരോഗ്യ സംഘടന. മുൻവർഷത്തെ അപേക്ഷിച്ച് 2021-ൽ 4.5 ശതമാനത്തിന്റെ വർധനയുണ്ടായതായി 2022-ലെ ആഗോള ക്ഷയരോഗ റിപ്പോർട്ടിൽ പറയുന്നു. 16 ലക്ഷം പേർക്ക് ജീവൻ നഷ്ടമായി.
മരുന്നിനെ മറികടക്കുന്ന ക്ഷയരോഗബാധയുടെ എണ്ണത്തിലും മൂന്നുശതമാനം വർധനയുണ്ടായി. ഇത്തരത്തിലുള്ള നാലരലക്ഷം കേസുകളാണ് 2021-ൽ റിപ്പോർട്ട് ചെയ്തത്. ഏറെവർഷങ്ങൾക്കുശേഷം ആദ്യമായാണ് ക്ഷയരോഗ ബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് വ്യാപനം രൂക്ഷമായതിനുപിന്നാലെ പലയിടങ്ങളിലും ക്ഷയരോഗപ്രതിരോധമുൾപ്പെടെ താറുമാറായെന്നാണ് വിലയിരുത്തൽ. കിഴക്കൻ യൂറോപ്പ്, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ സംഘർഷങ്ങളും സ്ഥിതി വഷളാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല