സ്വകാര്യ ബോര്‍ഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി അധ്യാപികയായിരുന്ന 26കാരിക്ക് ജോലിയില്‍നിന്ന് ആജീവനാന്ത വിലക്ക്. സ്ഥാപനത്തില്‍ തന്നെയുള്ള വിദ്യാര്‍ത്ഥിയുമായി ബന്ധമുണ്ടായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമാകുകയും, വിദ്യാര്‍ത്ഥിയും അധ്യാപികയും ഇത് സമ്മതിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അധ്യാപികയ്ക്ക് എതിരെ നടപടി സ്വീകരിച്ചത്. ബ്രിസ്റ്റോളില്‍ നിന്നുള്ള അധ്യാപികയായ റൂത്ത് വൗഗന്‍ ഈ സംഭവത്തിന് ശേഷം ഇവിടെനിന്ന് ജോലി രാജി വെയ്ക്കുകയും ഇപ്പോള്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുകയുമാണ്.
2013 ജൂണിലാണ് ഇരുവരും ചുംബിക്കുന്നതായി കണ്ടെന്നുള്ള പരാതി സ്ഥാപക മേധാവിക്ക് ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നെന്നും കണ്ടെത്തി. ഈ സാഹചര്യത്തിലാണ് നാഷ്ണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചിംഗ് ആന്‍ഡ് ലീഡര്‍ഷിപ്പ് അധ്യാപികക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ത്ഥികളെ പബില്‍ കൊണ്ടു പോയി മദ്യിപിപ്പിക്കുകയും ഇതേക്കുറിച്ച് മറ്റുള്ളവരോട് നുണ പറയാന്‍ പ്രേരിപ്പിക്കുകയും ചെയ്തതായും തെളിഞ്ഞിട്ടുണ്ട്.
കൗണ്‍സില്‍ വിചാരണയുടെ ആദ്യഘട്ടങ്ങളില്‍ ഇരുവരും കുറ്റം നിഷേധിച്ചെങ്കിലും വിദ്യാര്‍ത്ഥി പിന്നീട് കുറ്റം സമ്മതിച്ചു. 2013 ജൂണിലെ ലീവേഴ്‌സ് ബോള്‍ ഇവന്റിന് ഒരു മാസത്തിന് ശേഷമാണ് ലൈംഗിക ബന്ധം ആരംഭിച്ചത്. ഈ വിദ്യാര്‍ത്ഥിയെ പഠിപ്പിച്ചിരുന്നില്ല. സ്‌കൂളിലെ കേഡറ്റ് സര്‍വീസിലൂടെയാണ് ഇരുവരും കണ്ട്മുട്ടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല