സ്വന്തം ലേഖകന്‍: ക്ലാസില്‍ മൂത്രമൊഴിച്ചതിന് നാലു വയസുകാരിയെ അധ്യാപിക ചട്ടുകം വച്ച് പൊള്ളിച്ചു. അറിയാതെ ക്ലാസ്സില്‍ മൂത്രമൊഴിച്ചുപോയ നാലു വയസ്സുകാരിയെ ക്ഷുഭിതയായ അധ്യാപിക മണിക്കൂറുകളോളം ചുടുള്ള ഇരുമ്പ് ചട്ടുകത്തില്‍ ഇരുത്തി പൊള്ളിക്കുകയായിരുന്നു.
കിഴക്കെ ഗോദാവരി ജില്ലയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം.പോലിസ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടി ക്ലാസ്സിലെ ഇരിപ്പിടത്തില്‍ മൂത്രമൊഴിച്ച തുടര്‍ന്നാണ് അധ്യാപികയായ അഞ്ജന ദേവി ശിക്ഷിച്ചത്. ചട്ടപ്പാറ സ്വദേശിയായ എല്‍ കെ ജി വിദ്യാര്‍ഥിനിക്കാണ് അധ്യാപികയുടെ ക്രൂരത അനുഭവിക്കേണ്ടി വന്നത്.
കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപികയ്‌ക്കെതിരെ ശിശുക്ഷേമ വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. സംഭവം നടന്നതിന് ശേഷം അധ്യാപികയെ പുറത്താക്കണമെന്ന് പറഞ്ഞ് വിദ്യാര്‍ഥികള്‍ സ്‌കൂളിന് മുമ്പില്‍ പ്രതിഷേധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല