സ്വന്തം ലേഖകൻ: ഒരു കുട്ടിയെ തോളിലെടുത്തുകൊണ്ട് ജോർജിയയിലെ ഗ്വിന്നെറ്റ് കോളജില്‍ ക്ലാസെടുക്കുന്ന ഡോ. റമാറ്റ് സിസോകോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. ചിത്രത്തിൽ കാണുന്നത് സിസോകോയുടെ കുട്ടിയല്ല, മറിച്ച് ക്ലാസിലെ വിദ്യാർഥിയുടെ കുട്ടിയാണ് എന്നതാണ് രസകരം..
കുട്ടിയെ നോക്കാൻ ആളില്ലാത്തതിനാൽ ക്ലാസിലേക്ക് കൊണ്ടുവരട്ടെ എന്ന് വിദ്യാർഥികളിലൊരാൾ ചോദിച്ചു, കൊണ്ടുവരാൻ സിസോകോ അനുവാദം നൽകി. ”നന്നായി പഠിക്കുന്ന കുട്ടിയാണവൾ. ക്ലാസിലേക്ക് കുട്ടിയെ കൊണ്ടുവന്നോട്ടെ എന്ന് ചോദിച്ചു.ഇതിന് മുൻപ് ഒരു ക്ലാസ് അവൾക്ക് നഷ്ടമായിരുന്നു. അതിനാൽ കുട്ടിയെയും കൊണ്ടുവരാൻ ഞാൻ പറഞ്ഞു”- സിസോകോ പറഞ്ഞു.
സിസോകോ അനുവദിച്ചതോടെ വിദ്യാർഥി കുട്ടിയുമായി ക്ലാസിലെത്തി. എന്നാൽ കുഞ്ഞിനെ മടിയിലിരുത്തി നോട്ട് എഴുതിയെടുക്കാൻ വിദ്യാർഥി പാടുപാടെുന്നത് സിസോകോയുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെയാണ് കുഞ്ഞിനെ തോളിലെടുക്കാൻ അധ്യാപിക തീരുമാനിച്ചത്. മാലി സ്വദേശിയാണ് സിസോകോ. സിസോകോയുടെ മകളും ക്ലാസിലുണ്ടായിരുന്നു. അന്നയാണ് ചിത്രം പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല