അദ്ധ്യാപകനെന്നാല്‍ കുട്ടികള്‍ക്ക് നാലക്ഷരം പറഞ്ഞുകൊടുക്കുന്ന വിശുദ്ധര്‍ എന്ന മട്ടിലാണ് എല്ലാവരും സ്വീകരിക്കുന്നത്. വിദ്യ പകര്‍ന്നുകൊടുക്കുന്നവര്‍ ആയതുകൊണ്ടുതന്നെ എല്ലാവര്‍ക്കും അവരോട് വല്യ കാര്യമാണുതാനും. എന്നാല്‍ ബ്രിട്ടണിലെ ഒരു സ്കൂളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ ഇടവേളകളില്‍ സെക്സ് ചിത്രങ്ങളില്‍ അഭിനയിക്കുന്ന ആളാണെന്ന് ബോധ്യപ്പെട്ടാല്‍ നിങ്ങള്‍ എന്ത് ചെയ്യും. ഒന്നും ചെയ്യാനില്ല.
ബെനഡിക്റ്റ് ഗാരറ്റ് എന്ന മുപ്പത്തിയൊന്നുകാരന്‍ അദ്ധ്യാപകനെ ഇപ്പോള്‍ സ്കൂളില്‍നിന്ന് പുറത്താക്കിയിരിക്കുകയാണ്. സ്കൂളിലെ നല്ല അദ്ധ്യാപകരുടെ കൂട്ടത്തിലായിരുന്നു ബെനഡിക്റ്റ് ഗാരറ്റ് പെട്ടിരുന്നത്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ഏറ്റവും മോശക്കാരനായി മാറുകയായിരുന്നു. ഫേസ്ബുക്കില്‍ കണ്ട ഒരു സെക്സ് വീഡിയോ ആദ്യം എല്ലാവരും ആസ്വാദിച്ച് കണ്ടെങ്കിലും അതിലെ താരം നമ്മുടെ സ്കൂളിലെ അദ്ധ്യാപകനല്ലേയെന്ന സംശയം പലര്‍ക്കും തോന്നി. സംശയം തോന്നിയവര്‍ ഒന്നുകൂടി നോക്കിയപ്പോഴാണ് പിടികിട്ടിയത്. ക്ലാസ്സില്‍ മക്കള്‍ക്ക് അക്ഷരം പറഞ്ഞുകൊടുക്കുന്ന അദ്ധ്യാപകന്‍ തന്നെയാണ് രതിവീഡിയോയില്‍ ആടിതിമിര്‍ക്കുന്നത്.
സ്കൂളില്‍ പോകുന്ന സ്വന്തം പെണ്‍മക്കളെയോര്‍ത്ത് അച്ഛനമ്മമാര്‍ ഉടന്‍തന്നെ സ്കൂള്‍ അധികൃതര്‍ക്ക് പരാതി. അവരും ഇതെല്ലാം ആസ്വാദിച്ച് കണ്ടശേഷം ബെനഡിക്റ്റിനെ സ്കൂളില്‍നിന്ന് പുറത്താക്കി. കിഴക്കന്‍ ലണ്ടനിലെ ഒരു സ്കൂളില്‍ വ്യക്തിത്വവികസനം, ആരോഗ്യം, സാമൂഹിക സുരക്ഷ എന്നീ വിഷയങ്ങള്‍ പഠിച്ചുകൊണ്ടിരുന്ന അതേസമയത്തുതന്നെയാണ് പോണ്‍സ്റ്റാറായി വിലസിയിരുന്നത്. ബെനഡിക്റ്റ് പോണ്‍സ്റ്റാര്‍ മാത്രമായിരുന്നില്ല എന്നതാണ് സത്യം. മുന്തിയ ബാര്‍ഹോട്ടലുകളില്‍ തുണിയുരിഞ്ഞ് ആടുന്ന ഒരു ഡാന്‍സറുംകൂടി ആയിരുന്നു.
ഒരു പോണ്‍സ്റ്റാര്‍ ടീച്ചറായി എത്തുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ഇനിയെന്തായാലും അദ്ധ്യാപകരെ പരിഗണിക്കുമ്പോള്‍ ബയോഡേറ്റ കാര്യമായി നോക്കിയശേഷം മാത്രമേ നോക്കുകയുള്ളെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല