കുട്ടികള്‍ അക്രമാസക്തരാകുന്നത് നമ്മള്‍ അത്ര കാര്യമായി എടുക്കാറില്ല. കുട്ടികളല്ലേ കുറച്ചു കൂടെ മുതിര്‍ന്നാല്‍ എല്ലാം ശരിയാകും എന്ന് പറഞ്ഞു ഒഴിവാക്കുമ്പോഴെല്ലാം നമ്മള്‍ അറിയുന്നില്ല ഇവര്‍ സ്കൂളുകളില്‍ നടത്തുന്ന യുദ്ധങ്ങള്‍. നാല് വയസു മാത്രം പ്രായമുള്ള കുട്ടികള്‍ വരെ സ്കൂളുകളില്‍ അധ്യാപകര്‍ക്കെതിരെ ആക്രമണം അഴിച്ചു വിടുകയാണ് കഴിഞ്ഞ വര്ഷം മാത്രം ഇതിന്റെ പേരില്‍ 1190 ഓളം കുട്ടികള്‍ സസ്പെന്‍ഷന്‍ വാങ്ങിയിട്ടുണ്ട്. ഇതില്‍ ഇരുപതു പേര്‍ സ്കൂളില്‍ ഒരു വര്ഷം പോലും തികച്ചിട്ടില്ല എന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം ആണ്.
ആക്രമണത്തില്‍ ഭയന്ന്‍ പല അധ്യാപകരും ജോലി ഉപേക്ഷിക്കുന്നുണ്ട്. സ്കൂള്‍ മാനേജ്മെന്റിനെ സംബന്ധിച്ച് കുട്ടികളെ പുറത്താക്കുക എന്നതാണ് ഏറ്റവും എളുപ്പം. ഏകദേശം 600 കൊച്ചുകുട്ടികളെങ്കിലും ടീച്ചറെ ആക്രമിക്കുകയോ മറ്റു മുതിര്‍ന്നവരെ ആക്രമിക്കുകയോ ചെയ്തതിനു പുറത്തായിട്ടുണ്ട്. 300 പേര്‍ മറ്റു വിദ്യാര്‍ഥികളെ ആക്രമിച്ചതിനും 170ഓളം പേര്‍ അക്രമസ്വഭാവം വച്ച് പുലര്ത്തിയതിനും സ്കൂളില്‍ നിന്നും പുറത്തായി. മോശമായ ഭാഷ ഉപയോഗിച്ചതിനും മുതിരന്നവരെ ഭയപ്പെടുത്തിയതിനും അമ്പതു സസ്പെന്‍ഷന്‍ നടന്നു.
വിദ്യാര്‍ഥികള്ക്കെതിരെ ആക്രമണം നടത്തിയതിനു 20ഓളം പേരെയും മോഷണത്തിനും മറ്റു പ്രശ്നങ്ങള്‍ക്കും മറ്റൊരു 20 പേരെയും വിദ്യാലയത്തിന്റെ പടിക്കു പുറത്തു കടത്തി. രണ്ടാം ക്ലാസ് വരെയുള്ള 3140 കുട്ടികള്‍ക്ക് സസ്പെന്‍ഷന്‍ കിട്ടിയിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ മൂന്നു ശതമാനത്തോളം അധികം ആക്രമണ സ്വഭാവം വിദ്യാര്‍ഥികള്‍ കാണിക്കുന്നുണ്ട്. ഇതെല്ലാം ശ്രദ്ധിക്കപ്പെടേണ്ട കണക്കുകളാണ്. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൌരന്മാര്‍. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ നല്ല ഒരു ബന്ധം വന്നാല്‍ തന്നെ അധ്യാപകരെയും അവര്‍ ബഹുമാനിക്കും. ക്രൈംസിനിമകളും ഗെയിമുകളും കുട്ടികളുടെ സ്വഭാവത്തെ നിയന്ത്രിക്കും എന്ന് പറയുന്നത് വളരെയേറെ ശരിയാണ് എന്നാണു ഈ കണക്കുകള്‍ തെളിയിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല