നല്ല ശമ്പള നിരക്ക് ഉണ്ടായിട്ടും മോശം പെര്‍ഫോമന്‍സ് കാഴ്ച വക്കുന്ന അധ്യാപകരെ തിരിച്ചറിയാന്‍ ഇനി റിസള്‍ട്ട് അനുസരിച്ച് ശമ്പളം എന്ന രീതി വരുമെന്ന് മന്ത്രി സഭായോഗം അഭിപ്രായപ്പെട്ടു. എക്സാം ഗ്രേഡ് മാത്രമല്ല ക്ലാസിലെ അച്ചടക്കം, മറ്റു പ്രവര്‍ത്തനങ്ങള്‍ ഒക്കെ ഉള്‍പ്പെടുത്തിയാകും ഓരോ കുട്ടികളുടെയും വിജയം നിര്‍ണ്ണയിക്കുക. ഈ കാര്യത്തില്‍ ടീച്ചര്‍മാരുടെ അഭിപ്രായം എജ്യുക്കേഷന്‍ സെക്രട്ടറി മൈക്കല്‍ ഗോവ് ചോദിച്ചിട്ടുണ്ടെന്നു സ്കൂള്‍ മന്ത്രി നിക്ക് ഗിബ് പറഞ്ഞു.
കഴിവില്ലാത്ത അധ്യാപകര്‍ കുട്ടികളുടെ ഭാവി നശിപ്പിക്കും. മിടുക്കരായ അധ്യാപകര്‍ക്ക് ഒരു വര്‍ഷം കൊണ്ട് ഒന്നര വര്‍ഷത്തെ സിലബസ് പഠിപ്പിക്കാന്‍ കഴിയുമ്പോള്‍ മോശപ്പെട്ടവര്‍ക്ക് മൂന്നിലൊന്ന് മാത്രമേ പഠിപ്പിക്കാന്‍ സാധിക്കുന്നുള്ളൂ. എന്നാല്‍ അധ്യാപക യൂണിയനുകള്‍ ശമ്പള നിരക്ക് മാറ്റുന്നതിനെ ശക്തമായി എതിര്‍ത്തു. കൂട്ടായ പ്രവര്‍ത്തനം വഴിയാണ് സ്കൂളുകളില്‍ വിജയം ഉണ്ടാകുന്നത്. ഓരോ വര്‍ഷവും കുട്ടികളും ക്ലാസും വ്യത്യസ്തമാണ്. പുരോഗതി നിര്‍ണ്ണയിക്കുന്നത് എളുപ്പമല്ലെന്ന് യൂണിയന്റെ നാഷണല്‍ സെക്രട്ടറി ക്രിസ്റ്റിന്‍ ബ്ലോയര്‍ പറഞ്ഞു.
ഇംഗ്ലിഷ് സ്റ്റേറ്റ് സ്കൂളുകളില്‍ ഇപ്പോള്‍ 460000ല്‍ കൂടുതല്‍ അധ്യാപകര്‍ ഉണ്ട്. പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തുന്ന ടെസ്റ്റ് വിജയിക്കുന്ന കൂടുതല്‍ ശമ്പളം ലഭിക്കും. അഞ്ചില്‍ ഒന്ന് എന്ന നിലയിലാണ് ടെസ്റ്റ് പാസ് ആകാത്തവര്‍ ഉള്ളതെന്നു ഡിസംബറിലെ അവലോകനത്തില്‍ വ്യക്തമായി. ഒരു സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയാല്‍ ടീച്ചര്‍മാര്‍ക്ക് അവരുടെ വിഷയത്തിലെ അറിവ് പുതുക്കാന്‍ സഹായകരമാകും. ടീച്ചര്‍മാര്‍ക്ക് ക്ളാസ് പാഠങ്ങളില്‍ പരിശീലനം കൊടുക്കാനും പദ്ധതികള്‍ ഉണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല