മില്യണ്‍ കണക്കിന് കുട്ടികള്‍ വീട്ടിലിരിക്കാനുള്ള സാധ്യത വരുന്നു. കാര്യം വേറൊന്നുമല്ല. ബ്രിട്ടണിലെ ആയിരക്കണക്കിന് വരുന്ന അദ്ധ്യാപകര്‍ സമരം ചെയ്യാനിറങ്ങുകയാണ്. പെന്‍ഷന്‍ പ്രായം, ശമ്പളം, ജോലിഭാരം എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് അദ്ധ്യാപകര്‍ സമരം ചെയ്യാനിറങ്ങുന്നത്. ബ്രിട്ടണിലെ ഏറ്റവും വലിയ യൂണിയനുകളിലൊന്നാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ഏതാണ്ട് 227,500 അദ്ധ്യാപകരാണ് സമരത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മറ്റ് യൂണിയനുകളും സമരത്തിന് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്. സമരം വരുംദിവസങ്ങളില്‍ ശക്തമാകുമെന്നാണ് ലഭിക്കുന്ന സൂചന. ഡിസംബര്‍ മാസം ബ്രിട്ടണെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മാസമാണ്. നവംബര്‍ മുപ്പതിനാണ് സൂചനാ സമരം തുടങ്ങുന്നത്. അന്നുതൊട്ട് ശക്തമായ സമരമായിരിക്കും ബ്രിട്ടണ്‍ കാണേണ്ടിവരുക. ബ്രിട്ടണിലെ മിക്കവാറും സ്‌കൂളുകളെയും സമരം ബാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല