ബംഗ്ലാദേശിനെതിരെയുള്ള ക്രിക്കറ്റ് പരമ്പര നഷ്ടപ്പെടുത്തിയ ഇന്ത്യന്‍ ടീമിനെ മൊട്ടയടിച്ച് വിജയമാഘോഷിക്കുന്ന തരത്തില്‍ ബംഗ്ലാദേശ് മാധ്യമത്തില്‍ പരസ്യം. ബംഗ്ലാദേശ് ബൗളര്‍ മുസ്താഫിസര്‍ റഹ്മാന്‍ കൈയ്യിലൊരു ഷേവിംഗ് റേസറുമായി നില്‍ക്കുന്ന ചിത്രത്തില്‍ പാതി മൊട്ടയടിച്ച തലയും ബാനറുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ നിരത്തി നിര്‍ത്തിയിട്ടുണ്ട്. ബംഗ്ലാദേശ് ദിനപ്പത്രമായ പ്രൊതോം അലോയാണ് ഈ ആക്ഷേപഹാസ്യത്തിന് പിന്നില്‍.
കഴിഞ്ഞ ദിവസം ഇറങ്ങിയ പ്രൊതോം അലോയുടെ ആക്ഷേപ ഹാസ്യമാസികയിലാണ് പരസ്യമുള്ളത്. ധോണി, രഹാനെ, രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ, ശിഖര്‍ ധവാന്‍, ആര്‍. അശ്വിന്‍ എന്നിവരാണ് പരസ്യത്തില്‍ ചിത്രീകരിച്ച ഇന്ത്യന്‍ താരങ്ങള്‍. ‘ഞങ്ങളിത് ഉപയോഗിച്ചു. നിങ്ങള്‍ക്കും ഉപയോഗിക്കാ’മെന്ന് പരസ്യവാചകവും ബാനറില്‍ നല്‍കിയിട്ടുണ്ട്.
ഇത് സോഷ്യല്‍ മീഡിയയില്‍ ഇരു ടീമുകളുടെ ആരാധകരും തമ്മില്‍ തര്‍ക്കങ്ങള്‍ക്കിടയാക്കുകയാണ്. 12 എന്ന നിലയിലാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെയുള്ള ഏകദിനപരമ്പര നഷ്ടപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല