മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് വിശ്രമം അനുവദിച്ച് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുംബൈയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം നടന്നത്. പരുക്ക് മാറി പേസര്‍ സഹീര്‍ഖാനും ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗും ടീമില്‍ തിരിച്ചെത്തി. രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല.
എം.എസ് ധോണിയാണ് നായകന്‍. ഗൗതം ഗംഭീര്‍ ഉപനായകന്‍. എം എസ് ധോണി വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, ആര്‍ അശ്വിന്‍, പ്രഗ്യാന്‍ ഓജ, സഹീര്‍ഖാന്‍, ഉമേഷ് യാദവ്, അശോക് ദിന്‍ഡ, അജിന്‍ക്യ രഹാനെ, വിനയ്കുമാര്‍, എം എസ് തിവാരി, രാഹുല്‍ ശര്‍മ്മ, സുരേഷ് റെയ്‌ന എന്നിവരാണ് ടീമംഗങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല