അവസാനദിനം ബാക്കി നില്‍ക്കെ നാണംകെട്ട് തോറ്റെങ്കിലും മാന്യന്മാരുടെ കളിയില്‍ മാന്യത കാണിച്ചുവെന്ന പെരുമ നിര്‍ത്തിയാണ് ഇന്ത്യന്‍ ടീം മടങ്ങുന്നത്. മൂന്നാം ദിനം ഏകദിനശൈലിയില്‍ മുന്നേറിയ ഇയാന്‍ ബെല്‍ ചായക്കു പിരിയുന്നതിനു തൊട്ടു മുമ്പത്തെ പന്തില്‍ റണ്ണൗട്ടായതായിരുന്നു.
ഇയോന്‍ മോര്‍ഗാന്‍ അവസാന പന്ത് അതിര്‍ത്തി കടത്താന്‍ ശ്രമിച്ചത് പ്രവീണ്‍ കുമാര്‍ തടഞ്ഞിട്ടിരുന്നു. എന്നാല്‍ പന്ത് അതിര്‍ത്തി കടന്നെന്ന ധാരണയില്‍ മൂന്നാം റണ്‍സ് പൂര്‍ത്തിയാക്കിയ ശേഷം ബെല്‍ ക്രീസ് വിട്ടു. പന്ത് നോണ്‍ സ്ട്രൈക്കര്‍ എന്ഡില്നിന്ന ഫീല്‍ഡറുടെ കൈയിലെത്തുമ്പോള്‍ ബെല്‍ ക്രീസിലില്ലായിരുന്നു.
ഇന്ത്യയുടെ അപ്പീലിന്മേല് ടി വി റിപ്ലേയില്‍ മൂന്നാം അമ്പയര്‍ ഔട്ട് വിധിച്ചെങ്കിലും അപ്പീല്‍ പിന്‍വലിച്ച് ബെല്ലിനെ തിരിച്ചുവിളിക്കാന്‍ ഇന്ത്യന്‍ നായകന് ധോണി തയ്യാറായി. റണ്‍ഔട്ട് വിളിയ്ക്കുമ്പോള്‍ ബെല്‍ നേടിയിരുന്നത് 137 റണ്‍സ്. തിരിച്ചുവിളിയ്ക്കപ്പെട്ട ബെല്‍ 22 റണ്‍സ് കൂടി സ്കോര്‍ ചെയ്തു.
ബെല്ലിനെ തിരിച്ചുവിളിച്ച ഇന്ത്യന്‍ ടീമിന്റെ മാന്യതയ്ക്ക് അഭിനന്ദത്തിന്റെ പൂച്ചെണ്ടുകള്‍ക്കൊപ്പം വിമര്‍ശനങ്ങളുടെ കൂരമ്പുമുണ്ട്. വിമര്‍ശനങ്ങളേറെയും രാജ്യത്തിനകത്തു നിന്ന് തന്നെയാണ്. അശ്രദ്ധനായി പുറത്തു പോയ ബെല്‍ അത്തരമൊരു മാന്യത അര്ഹിച്ചിരുന്നോയെന്നും പലരും സംശയിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീം പുലര്‍ത്തിയ മാന്യതയെ കയ്യടികളോടെയാണ് ട്രെന്റ്ബ്രിഡ്ജിലെ ആരാധകരും ബോക്സിലിരുന്ന ഇംഗ്ലീഷ് ആരാധകരും സ്വീകരിച്ചത്.
തുടര്‍ച്ചയായ രണ്ടാം പരാജയത്തോടെ ഐസിസി ടെസ്റ്റ് റാങ്കിങ് പോയിന്റ് നിലയില്‍ ഇന്ത്യ രണ്ടാമതായിരിക്കുകയാണ്. പരമ്പരയില്‍ ഇനിയുള്ള രണ്ട് ടെസ്റ്റില്‍ ഒന്നില്‍ ജയിക്കുകയും ഒന്നില്‍ സമനില പിടിയ്ക്കുകയും ചെയ്താല്‍ ഒന്നാം സ്ഥാനത്ത് ടീം ഇന്ത്യയ്ക്ക് തിരിച്ചെത്താം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല