ബ്രിട്ടനിലെ ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം ജീവിതം വളരെയേറെ ചിലവേറിയതായിരിക്കുകയാണ്. ഉയര്‍ന്ന യൂണിവേഴ്സിറ്റി ഫീസ്, തൊഴിലില്ലായ്മ, ആഗോളതലത്തില്‍ അനുഭവപ്പെടുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ ബ്രിട്ടനെ വന്‍ തോതില്‍ ബാധിച്ചത് എല്ലാം തന്നെ അവരുടെ ജീവിതം ദുരിതതിലാഴ്ത്തുക തന്നെ ചെയ്തു. ജോഷ് ബട്ലറെ സംബന്ധിച്ചിടത്തോളം ഉയര്‍ന്ന യൂണിവേഴ്സിറ്റി ഫീസ് മൂലം ഈ കൌമാരക്കാരന് യൂണിവേഴ്സിറ്റി പഠനം കയ്യെത്തുന്നതിനും അകലെയാണ് ഈയൊരു സാഹചര്യത്തിലാണ് ജോഷ് ഒരു തൊഴിലിനായി അന്വേഷിക്കുന്നത്, എന്നാല്‍ കഴിഞ്ഞ എ ലെവല്‍ പരീക്ഷ എഴുതിയതിനു ശേഷം ഏതാണ്ട് 600 ജോലികള്‍ക്ക് ജോഷ് അപേക്ഷിച്ചെങ്കിലും ഒരിടത്ത് നിന്നുപോലും ഇന്റര്‍വ്യൂന് പോലും ക്ഷണിക്കുകയുണ്ടായില്ല.
അങ്ങനെയിരിക്കെ എസ്സെക്സിലെ വുഡ്ഫോര്‍ഡ് ഗ്രീന്‍ നിവാസിയായ ജോഷ് ഒരു വഴി കണ്ടെത്തി ഇന്റര്‍നെറ്റ് ലേല സൈറ്റായ ഇ ബെയില്‍ തന്നെയങ്ങ് വിറ്റു, വിറ്റു എന്ന് പറഞ്ഞാല്‍ ശരിയാകില്ല, തൊഴില്‍ ചെയ്യാന്‍ ആളുണ്ട് 16000 പൌണ്ടാണ് വില എന്നൊക്കെ വെച്ചൊരു പരസ്യം അങ്ങ് കൊടുത്തു. എന്തായാലും സംഗതി ഏതാണ്ടൊക്കെ ഫലം കണ്ടു തുടങ്ങുകയും ചെയ്തു, ഇപ്പോള്‍ ജോഷിനെ ജോണ്‍ ലൂയിസും രണ്ടു കോള്‍ സെന്ററുകളും ഇന്റര്‍വ്യൂന് ക്ഷണിച്ചിരിക്കുകയാണ്.
ജോഷ് തങ്ങളെപ്പോലുള്ള ചെറുപ്പക്കാര്‍ക്ക് ജോലി കണ്ടെത്താന്‍ ഇത്രയും കാലതാമസം വേണ്ടി വരുന്നതിലുള്ള ആശങ്ക മറച്ചു വെക്കുന്നില്ല, തന് ജോലി അന്വേഷിച്ച സ്ഥാപനങ്ങള്‍ എല്ലാം തന്നെ ഒരു ഡിഗ്രീ എങ്കിലും ഉണ്ടെങ്കിലേ ജോലി കിട്ടുകയുള്ളൂ എന്ന് പറഞ്ഞു അതേസമയം തനിക്കാനെങ്കില്‍ പഠിക്കാനുള്ള പണമില്ല എന്നും ഈ ചെറുപ്പക്കാരന് കൂട്ടിച്ചേര്‍ത്തു. എന്തായാലും ഒരാള്‍ പരീക്ഷിച്ചു വിജയത്തോളമെത്തിയ സ്ഥിതിയ്ക്ക് തൊഴിലില്ലാത്ത ബ്രിട്ടനിലെ ചെറുപ്പക്കാര്‍ക്കും ഇത്തരം വ്യത്യസ്തമായ വഴികളിലൂടെ തൊഴില്‍ തേടാമെന്ന് വ്യക്തം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല