1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2011

കാഞ്ഞിരപ്പള്ളി: മൊബൈല്‍ ഫോണ്‍വഴി പരിചയപ്പെട്ട കാമുകനെ തേടിയെത്തിയ പെണ്‍കുട്ടി പോലീസിനെ വട്ടം കറക്കി. വെള്ളിയാഴ്ചയാണ് തേവര സ്വദേശിയായ പത്തൊന്‍പതുകാരി ഫോണ്‍വഴി പരിചയപ്പെട്ട അജ്ഞാതനായ കാമുകനെ കാണാന്‍ കാഞ്ഞിരപ്പള്ളിയിലെത്തിയത്.

എന്നാല്‍ യാത്രാമധ്യേ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു. തുടര്‍ന്ന് സ്റ്റാന്‍ഡിലെത്തിയ കുട്ടി അവിടെ ചുറ്റിത്തിരിയുന്നതു കണ്ട് പോലീസെത്തി ചോദ്യം ചെയ്യുകയായിരുന്നു.

എന്നാല്‍ പോലീസിനോട് പെണ്‍കുട്ടി കാമുകനെ കാണാനെത്തിയതാണെന്നുള്ള കാര്യം മറച്ചു വച്ചു. കുഞ്ഞമ്മയെ കാണാനെത്തിയതാണെന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ മട്ടും ഭാവവും കണ്ട് സംശയം തോന്നിയതിനാല്‍ വനിതാ പോലീസിന്റെ സഹായത്തോട പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തു.

അപ്പോഴാണ് അജ്ഞാത കാമുകനെ കാണാനെത്തിയതാണെന്ന കാര്യം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇതിനിടെ പെണ്‍കുട്ടിയുടെ ബന്ധുക്കളുമായി പോലീസ് ബന്ധപ്പെട്ടിരുന്നു. ഒടുവില്‍ പോലീസ് പെണ്‍കുട്ടിയ്ക്ക് ഭക്ഷണം വാങ്ങി നല്‍കി. തുടര്‍ന്ന് വണ്ടിക്കൂലിയും നല്‍കി പറഞ്ഞു വിടുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.