30 മിനുട്ട് മണ്ണിനടിയില്‍ കിടന്ന പതിനേഴുകാരന്‍ അത്ഭുതകരമായ് രക്ഷപ്പെട്ടു.കാലിഫോര്‍ണിയ ബീച്ചാണ് അത്ഭുതകരമായ ഈ രക്ഷാപ്രവര്‍ത്തനത്തിനു കഴിഞ്ഞ ദിവസം സാക്ഷിയായത്, മണലില്‍ തുരങ്കമുണ്ടാക്കുന്നതിനിടയില്‍ മണ്ണിനടിയില്‍ പെട്ടുപോയ പതിനേഴുകാരനായ മാറ്റ് മിനനെ അര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനു ശേഷമാണ് ഡസന്‍ കണക്കിന് വരുന്ന ബീച്ചില്‍ ഉണ്ടായിരുന്നവര്‍ കുഴിച്ചെടുത്തത്.
ഫയര്‍ പോലീസിന്റെ സഹായതോടു കൂടി മാറ്റ് മിനനെ ഏഴടി താഴ്ചയില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ ബോധരഹിതനായ നിലയിലായിരുന്നു, ന്യൂ പോര്‍ട്ട് ബീച്ചില്‍ നടത്തിയ ഭീതിജനകമായ അഗ്നിപരീക്ഷയ്ക്ക് ശേഷം സുഖം പ്രാപിച്ച മാറ്റ് മിന പറയുന്നത് മണ്ണിലകപ്പെട്ട സമയത്ത് അവന്റെ രണ്ടു കയ്യും പുറകിലായിരുന്നു അതിനാല്‍ കൈ കൊണ്ട് യാതൊന്നും ചെയ്യാന്‍ അവനായില്ലത്രേ! ആഴത്തിലായതിനാല്‍ രക്ഷപ്പെടുത്താനുള്ള അവന്റെ നിലവിളി ആരും കേട്ടതുമില്ല.
മാറ്റ് മിന പറയുന്നു തന്റെ തല വശങ്ങളിലേക്ക് മാറി മാറി നീക്കി മണ്ണില്‍ വായുവിനുള്ള സ്ഥലമുണ്ടാക്കിയാണ് അവന്‍ അത്രയും നേരം പിടിച്ചു നിന്നതെന്നാണ്. “ഞാന്‍ വളരെയേറെ പേടിച്ചുപോയി, എന്റെ ബോധം പോകുന്നത് പോലെയും ഞാനിപ്പോ മരിക്കുമെന്നുമൊക്കെ തോന്നി” മാറ്റ് മിന കൂട്ടി ചേര്‍ക്കുന്നു ”എല്ലാവരോടും നന്ദിയുണ്ട്, എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന ഓരോരുത്തരോടും നന്ദിയുണ്ട്”
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല