അല്പം കൂളാകാന്‍ സോഫ്റ്റ് ഡ്രിങ്ക്സ് കഴിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ വാര്‍ത്ത. നിറമുള്ള കുപ്പികളിലും, മനോഹരമായ ചെറു ടിന്നുകളിലും അടച്ചു വരുന്ന ആകര്‍ഷകമായതും വിവിധ നിറത്തിലുള്ളതുമായ, നുരഞ്ഞു പൊങ്ങുന്ന ‘സോഫ്റ്റ് ഡ്രിങ്ക്സ്’ ഇന്ന് എല്ലാവരുടെയും ഇഷ്ട പാനീയമായി മാറിക്കൊണ്ടിരിക്കുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അതിന്റെ ഉപഭോക്താക്കളാണ്.
തണുപ്പും, മധുരവും കുടിക്കുന്തോറും പിന്നെയും പിന്നെയും കുടിക്കുവാനുള്ള താല്‍പര്യവും ഉണ്ടാക്കുന്ന ഘടകങ്ങളുടെ സ്വാദിഷ്ടമായ ചേരുവയും നാവില്‍ പടര്‍ത്തുന്ന രുചിയും തന്നെയാണ് ഇവയ്ക്ക് വിപണിയില്‍ കിട്ടുന്ന ഡിമാന്റിന്റെ ഗുട്ടന്‍സ്. ഇവയുടെ നിരന്തരമായ ഉപയോഗം കൗമാരക്കാരെ കലഹ പ്രിയരും അക്രമാസക്തരുമാക്കുന്നു.
ബോസ്റ്റണിലെ 22 രാജ്യങ്ങളില്‍ നിന്നുള്ള 14-18 നും ഇടയില്‍ പ്രായമുള്ള1878 കൗമാരക്കാരുടെ ഇടയില്‍ നടത്തിയ സര്‍വേയില്‍ ആണ് ഈ കണ്ടെത്തല്‍. ശീതളപാനീയങ്ങളുടെ ആഴ്ചതോറുമുള്ള ഉപയോഗം നാലു ക്യാന്‍ വരെയാണെങ്കില്‍ ‘കുറവ്’ എന്നും അഞ്ചോ അതിലധികമോ ക്യാനുകള്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ‘കൂടുതല്‍’ എന്നും രണ്ട് വിഭാഗങ്ങളിലായി തരം തിരിച്ചു. അവരില്‍ 30% പേരും ഓരോ ആഴ്ചയിലും 5 ടിന്നില്‍ കൂടുതല്‍ ശീതള പാനീയങ്ങളോ, സോഡയോ ഉപയോഗിക്കുന്നവരാണ്. അഞ്ചോ അതില്‍ക്കൂടുതലോ ടിന്‍ ശീതള പാനീയങ്ങള്‍ ഉപയോഗിക്കുന്നത് പുകവലിപോലെയോ, മദ്യപാനം പോലെയോ ദോഷകരമാണ്.
23% കുട്ടികള്‍ ആഴ്ചയില്‍ ഒരു ക്യാന്‍ തന്നെ തീര്‍ത്തും ഉപയോഗിക്കുന്നില്ലെങ്കില്‍ കൂടി തോക്കോ, കത്തിയോ പോലുള്ള മാരകമായ ആയുധങ്ങള്‍ വഹിച്ചുകൊണ്ടു നടക്കുന്നതിനു തുല്യരാണെന്ന് ഗവേഷകര്‍ പറയുന്നു. 43% കുട്ടികള്‍ ആഴ്ചയില്‍ 14 ഓളം ക്യാന്‍ പാനീയമോ, ഭക്ഷ്യയോഗ്യമല്ലാത്ത കാര്‍ബണേറ്റഡ് പാനീയങ്ങളോ ഉള്ളിലാക്കുന്നവരാണ്. ഇവര്‍ മാതാപിതാക്കന്മാരോടും, സഹോദരങ്ങളേയും, സുഹൃത്തുക്കളോടും അകാരണമായി ദേഷ്യപ്പെടുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. പാനീയങ്ങളുടെ ഉപയോഗം 9 മുതല്‍ 15% വരെ കലഹ സ്വഭാവം വര്‍ധിപ്പിക്കുന്നതായും കാണാന്‍ കഴിഞ്ഞു.
ശീതള പാനീയം സ്ഥിരമായി കുടിക്കുന്ന കൗമാരക്കാരില്‍ കണ്ടു വരുന്ന കലഹ സ്വഭാവം മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണ്. സമപ്രായക്കരോടുള്ള ഇവരുടെ പെരുമാറ്റത്തില്‍ 35 മുതല്‍ 58% ത്തിലധികവും, കൂടപ്പിറപ്പുകളോട് 25.4 മുതല്‍ 43% ത്തിലധികവും അക്രമം ഉള്ളതായാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. മധുരമുള്ള പാനീയങ്ങള്‍ മോശമായ മാനസികാരോഗ്യത്തെയും, സാമൂഹികമായ കഴിവുകളെയും ഇല്ലാതാക്കുമെന്നും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സോഡയുടെ ഉപയോഗവും അക്രമ മനോഭാവം വളര്‍ത്തുന്നതായി ബോസ്റ്റണ്‍ പബ്ളിക് ഹൈസ്ക്കൂളിലെ കുട്ടികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ നിന്നും വ്യക്തമായി.
സോഫ്റ്റ് ഡ്രിങ്ക്സും, അക്രമവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളതെന്നും, പഞ്ചസാരയും, കോഫീന്‍ ഘടകങ്ങളും അടങ്ങിയ ഈ പാനീയങ്ങളുടെ അമിതോപയോഗം പ്രകോപനമുണ്ടാക്കുന്നതായും വെര്‍മോണ്ട് സര്‍വകലാശാലയിലെ ഡോ.സാറാ സോള്‍നിക് അഭിപ്രായപ്പെട്ടു.
ഇന്നത്തെ ചെറുപ്പക്കാരുടെ ഇടയില്‍ കണ്ടു വരുന്ന ഈ അക്രമ മനോഭാവം വളരെ സങ്കീര്‍ണ്ണമാണെന്നും, അതിന് സോഫ്റ്റ് ഡ്രിങ്ക്സുകള്‍ക്കുള്ള പങ്ക് മാറ്റി നിര്‍ത്താനാവില്ലെന്നും ലിവര്‍പൂള്‍ സര്‍വകലാശാലയിലെ ക്ളിനിക്കല്‍ സൈക്കോളജിസ്റ്റായ പ്രൊഫസര്‍ പീറ്റര്‍ കാന്‍ഡര്‍മാന്‍ പറയുന്നു. സോഫ്റ്റ് ഡ്രിങ്ക്സ് ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള നയോപായങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന നിഗമനത്തിലെത്തി നില്‍ക്കുകയാണ് കൗമാരക്കാരിലെ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള പഠനം നടത്തിയ ഗവേഷകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല