1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2011

കൗമാരം ഒരു വല്ലാത്ത പ്രായമാണെന്ന് ആരും സമ്മതിച്ചുപോകുന്ന കാര്യമാണ്. കൗമാരക്കാരുടെ ഇഷ്ടങ്ങള്‍ എങ്ങനെയാണ്, എന്തൊക്കെയാണ് എന്നൊന്നും ഒറ്റയടിക്ക് ആര്‍ക്കും പറയാനാകില്ല. ആര്‍ക്കും ഇഷ്ടമില്ലാത്ത കാര്യങ്ങളായിരിക്കും ചിലപ്പോള്‍ കൗമാരക്കാര്‍ക്ക് ഇഷ്ടപ്പെടുക. ഇപ്പോള്‍ പുറത്തുവന്ന പുതിയ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് മൊബൈല്‍ ഫോണാണ് കൗമാരക്കാരുടെ പുതിയ കൂട്ടുകാരന്‍ എന്നാണ്. നേരത്തെ ടിവിക്ക് മുമ്പില്‍ ചടഞ്ഞിരുന്ന കൗമാരം ഇപ്പോള്‍ മൊബൈല്‍ ഇല്ലാതെ ഒരുനിമിഷംപോലും ഇരിക്കില്ലെന്നാണ് പഠനം പറയുന്നത്.

ടിവിയോടുള്ള കൗമാരഭ്രമം മാറിയിട്ടില്ലെങ്കിലും മൊബൈല്‍ ഫോണുമായിട്ടാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. പന്ത്രണ്ടിനും പതിനഞ്ചിനും ഇടയില്‍പ്പെട്ട കൗമാരക്കാര്‍ ഇപ്പോള്‍ പറയുന്നത് തങ്ങള്‍ക്ക് മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഇല്ലാതെ ഒരു നിമിഷംപോലും ചെലവഴിക്കാന്‍ കഴിയില്ലെന്നാണ്. പത്തില്‍ മൂന്നുപേരും മൊബൈല്‍ ഫോണ്‍ തന്നെയാണ് തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനെന്ന് പറയുന്നു. ഇരുപത്തിയഞ്ച് ശതമാനംപേര്‍ ഇന്റര്‍നെറ്റ് ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല എന്ന് പറയുന്നവരാണ്. പതിനെട്ട് ശതമാനംപേര്‍ മാത്രമാണ് ടിവി കൂടാതെ പറ്റില്ല എന്ന് വ്യക്തമാക്കിയത്.

2007ലെ കണക്കുകള്‍ വെച്ചുനോക്കുമ്പോള്‍ ടിവി കാണുന്ന സമയം രണ്ട് മണിക്കൂര്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പതിനഞ്ച് വയസുള്ളവര്‍ ഇപ്പോള്‍ ആഴ്ചയില്‍ 17.5 മണിക്കൂറാണ് ടിവി കാണുന്നത്. ഐപ്ലെയര്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും ഇതിന് സമാനമായ രീതിയില്‍ വരുമെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. പന്ത്രണ്ടിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള തൊണ്ണൂറ്റിയഞ്ച് കുട്ടികള്‍ക്കും വീട്ടില്‍വെച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കുന്നവരാണ്. വീട്ടില്‍ ലാപ്പ്ടോപ്പോ ഡെക്സ്റ്റോപ്പ് സ്വന്തമായി ഉള്ളവരാണ് ഭൂരിഭാഗം കുട്ടികളും.

സ്മാര്‍ട്ട് ഫോണുകള്‍ സ്വന്തമായുള്ള കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായും ഓഫ്കോം നടത്തിയ പഠനത്തില്‍നിന്ന് വ്യക്തമായി. സ്മാര്‍ട്ട് ഫോണുകളില്‍കൂടി സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.