കേന്ദ്രസര്‍ക്കാര്‍ പുതിയ ടെലികോം നയം പ്രഖ്യാപിച്ചു. 3 ജി സ്പെക്ട്രം പങ്കുവയ്ക്കല്‍ അനുവദിക്കില്ലെന്നും പത്തുവര്‍ഷം കൂടുമ്പോള്‍ ലൈസന്‍സ് പുതുക്കാന്‍ വ്യവസ്ഥകളുണ്െടന്നും പുതിയ നയം പ്രഖ്യാപിച്ച് ടെലികോം മന്ത്രി കപില്‍ സിബല്‍ അറിയിച്ചു. സ്പെക്ട്രം ലേലത്തിനു ള്ള ചട്ടങ്ങള്‍ സുപ്രീംകോടതി ഉത്തരവിനു ശേഷമായിരിക്കും രൂപീകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. മൊബൈല്‍ഫോണുകള്‍ക്കാവശ്യമുള്ള ഉയര്‍ന്ന ആവൃത്തിയിലുള്ള സ്പെക്ട്രം ലൈസന്‍സുകള്‍ക്ക് ഏകീകൃത ലൈസന്‍സ് ഫീസ് ഏര്‍പ്പെടുത്തി.
കമ്പനികളുടെ ലയനത്തിനും ഏറ്റെടുക്കലിനും വ്യവസ്ഥകള്‍ ഉദാരമാക്കുകയും ചെയ്തു. ഡല്‍ഹിക്കും മുംബൈക്കും പുറമേയുള്ള പ്രദേശങ്ങളില്‍ ജിഎസ്എം സാങ്കേതികവിദ്യയുപയോഗിച്ചുള്ള സ്പെക്ട്രം വിതരണത്തിനു സേവനദാതാവിന് 2ഃ8 മെഗാഹെട്സ് വരെ ഉപയോഗിക്കാം. മുംബൈയിലും ഡല്‍ഹിയിലും 2ഃ10 മെഗാഹെട്സാണ് ഉയര്‍ന്ന പരിധി. നിലവില്‍ 6.2 മെഗാഹെട്സാണ് ജിഎസ്എം സ്പെക്ട്രത്തിന്റെ പരിധി. സേവനദാതാക്കള്‍ക്ക് കൂടുതല്‍ ആവൃത്തിയിലുള്ള സ്പെക്ട്രം സേവനം നല്കാനും പുതിയ നയത്തില്‍ ശിപാര്‍ശയുണ്ട്. 2 ജി സ്പെക്ട്രം കേസിലെ സുപ്രീംകോടതി വിധി പഠിച്ചുകൊണ്ടിരിക്കുകയാണെന്നു മന്ത്രി കപില്‍ സിബല്‍ അറിയിച്ചു.
സ്പെക്ട്രം ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്കു മിതമായ നിരക്കില്‍ മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനാകും. ലൈസന്‍സില്‍ നിന്ന് എല്ലാ സ്പെക്ട്രവും ഇപ്പോള്‍ ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. സ്പെക്ട്രം വിലനിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ 122 ടു ജി ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കും. 122 സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിപുലമായ കൂടിയാലോചനകള്‍ക്കുശേഷമാണു പുതിയ നയം പ്രഖ്യാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല